വരി വരിയായ്…

അവസാന വറ്റും
വലിച്ചേറ്റി
യാതനാപൂര്‍ണ്ണം
പ്രയാണം.

കിടപ്പുണ്ടനങ്കിത
അല്ല പൂപ്പാലിക,
അരികിലായ്,
തുറന്നിട്ട ചോറ്റുപാത്രം.

വന്നുപോം
മരവിച്ച ദേഹത്തില്‍
വ്രതനിഷ്ഠരാം
ചോണനുറുമ്പുകള്‍.

പെണ്ണിന്‍ മനസ്സ_
ല്ലവയ്ക്കു ലക്ഷ്യം
കാമാതുരം
ഒളിപ്പിക്കും മോഹങ്ങള്‍.

അനാവൃതയെ_
ന്നിറുകിക്കിടക്കും
ചുറ്റിയണിഞ്ഞ
വസ്ത്രത്താല്‍
കിടക്കുന്നു പെണ്ണ്.

വരിവരിയായ്
ചുംബിച്ചകന്നു പോം
ലക്ഷ്യവിധേയരവര്‍
നിര്‍ഭയം.

ആലപ്പുഴ ജില്ലയിൽ മുതുകുളത്ത്എ ജനിച്ചു. എ.ല്ലാ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലും കവിതകൾ എഴുതി. നാലു കവിതാ സമാഹാരങ്ങൾ ഉൾപ്പെടെ 10 കൃതികൾ പ്രസിദ്ധീകരിച്ചു. ചുവച്ചു രാശി, എഴുതാൻ പറ്റാത്ത ചിലത്, അപരിചിതന്റെ ചിരി, വെപ്പാട്ടി എന്നിവ കവിതാ സമാഹാരങ്ങൾ. ഹെഡ്മാസ്റ്റർ ആയിരുന്നു. സ്വമേധയാ സർവ്വീസിൽ നിന്നും വിരമിച്ചു.