വിവാഹം
നുകരുന്നതും നീയേ,
മുകരുന്നതും നീയേ!
വിവാഹത്തിൽ
രണ്ടു മെഴുകുതിരികളെപ്പോലെ
പരസ്പരം ചൂടു നൽകി
എരിഞ്ഞു കൊണ്ടേയിരിക്കുക.
പരസ്പരം വെളിച്ചമേകി
ഒരുമിച്ച് കത്തിത്തീരുക.
അങ്ങനെ പ്രസരിക്കലിൻറെ
പ്രസവത്തുടർച്ചകളാവുക !
വിവാഹിതരേ,
നിങ്ങളുടെ ഹൃദയ കവാടത്തിൽ എത്തുമ്പോൾ സ്നേഹത്തിന്
മറവിരോഗം ഉണ്ടാകട്ടെ!
തിരിച്ചു പോകാനുള്ള വഴി
അത് മറന്നു പോട്ടെ!