സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -27

മരണം

പാട്ടിൻറെ ഉച്ചസ്ഥായിയിൽ ഗായകന് ചുവടു തെറ്റുമ്പോൾ പാട്ട് മരിക്കുകയാണ്.

അതേസമയത്ത് വേറെങ്ങോ
മറ്റൊരു കണ്ഠത്തിൽ അത്
ജനിക്കുകയും ചെയ്യുന്നു.

മരണം ഒരിക്കലും യാദൃശ്ചികമല്ല ;
തികച്ചും താൽക്കാലികം മാത്രം.

ഒരു പുഴയായത് നമുക്കിടയിലെ നിരന്തരപ്രവാഹം ആകുന്നു

ഓർക്കുക;
ഒരു തൂവൽ പൊഴിഞ്ഞെന്നു കരുതി
ഒരു ചിറകും തളരുന്നില്ല;
ഒരു പക്ഷിയും മരിക്കുന്നില്ല.

അദൃശ്യനായ ഒരാൾ അതിനു മേൽപ്പരപ്പിൽ നിന്ന് വലയെറിഞ്ഞു കൊണ്ടേയിരിക്കുന്നു.

മോക്ഷവും മൗനവും ആണ്
ആ വലയുടെ ഊടും പാവും !

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടങ്ങിയവയും ഇഷ്ടങ്ങൾ. ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഥമ കവിതാസമാഹാരം മെയ് മാസത്തിൽ പുറത്തിറങ്ങും.