സുഖം
പ്രാർത്ഥനയുടെ പൂക്കളാകുന്നു സുഖം.
സുഗന്ധം പരത്താൻ മാത്രമറിയുന്ന അന്ധരാം പൂക്കൾ.
അവർക്കുവേണ്ടിയെഴുതപ്പെട്ട ഗീതകങ്ങളെയും സുവിശേഷങ്ങളെയും കേൾക്കാതെ അവ
സുഗന്ധം ചുരത്തിക്കൊണ്ടേയിരിക്കുന്നു.
അതിന്റെ തന്ത്രികളിൽ
കാറ്റുമ്മവയ്ക്കുമ്പോഴാണല്ലോ
വസന്തം ജനിക്കുക !
ആത്മാവിനുള്ളിലെ നിശ്ചലജലാശയം.
അതിനൊത്തനടുവിലെ ഒറ്റത്താമര.
അതിൻറെ തേനുണ്ണുന്ന വണ്ടു പറയുന്നു: “ഇതാണെൻറെ സുഖം!”
തേൻവഹിച്ചു കൊണ്ടുപോകുന്ന തീവണ്ടി:
അതെത്ര ശ്രദ്ധച്ചോടിയാലും
തേൻവാസം പ്രസരിക്കുക തന്നെ ചെയ്യും.
അതുപോലെയാണ് സുഖാനുഭൂതിയും!