സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -17

ആത്മജ്ഞാനം

മഞ്ഞു പ്രതിമ പോലെയാണത്.
ഉരുവം കൊള്ളുന്നതിനും
ഉരുകി വീഴുന്നതിനും
ഇടയ്ക്കുള്ള ഒരു ക്ലിപ്തകാലത്തുതന്നെ നിങ്ങൾ അതു കണ്ടെത്തേണ്ടതുണ്ട്.

കാലടികളിൽ
ഒരു ചെറു തരിപ്പ് പടരുമ്പോൾ അറിയുക, നിങ്ങൾക്കു താഴെ, ഒട്ടു താഴെ
ഒരരുവി സുഷുപ്തിയിൽ ആണ്ടിരിക്കുന്നു.

“ഉണർന്നാൽ പുണരുക ;
പുണർന്നാൽ ഉണരുക “
എന്നെഴുതി വെച്ചിട്ടുള്ള
ഗ്ലാസ് വാതിലിനപ്പുറം
സുതാര്യ വസ്ത്രങ്ങൾ മാത്രം വിൽക്കുന്ന കച്ചവടക്കാരാ,
നിങ്ങൾ എന്നേ ആത്മജ്ഞാനത്തിന്റെ പരീക്ഷ പാസായിക്കഴിഞ്ഞിരിക്കുന്നു!

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടങ്ങിയവയും ഇഷ്ടങ്ങൾ. ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഥമ കവിതാസമാഹാരം മെയ് മാസത്തിൽ പുറത്തിറങ്ങും.