കഴുതച്ചുമട്
കരയുകയല്ല കരഞ്ഞുതീര്‍ക്കാന്‍
കഴിയുന്നതല്ലെന്റെ കാര്യമൊന്നും
നെടുനാള്‍ ചുമന്നും നടന്നുമത്രേ
പടുജന്മമത്രയും ഞാന്‍ തുലച്ചു.
ചുമടേതറിഞ്ഞീല കുങ്കുമമോ
ചവറോ വിഴുക്കലോ ചന്ദനമോ
മരിച്ചവരുമായി സംസാരിക്കൽ
എല്ലാവരും ഉറങ്ങുമ്പോള്‍
സ്കൈപ് തുറക്കുക.
സ്കൈപ് ഐഡി: മരണം.
മൂന്നുമിനിറ്റ് ഹൃദയമിടിപ്പു
നിര്‍ത്തിവെച്ചു ധ്യാനിക്കുക
മരിച്ചവര്‍ അവരുടെ
നമ്പറുകളോടെ പ്രത്യക്ഷരാവും
ലാപ്ടോപ് ഒരു മോര്‍ച്ചറിയാണെന്നു
തോന്നുന്നത് വെറുതെ.








