നിശബ്ദതയുടെ അതിരുകൾക്കപ്പുറമുള്ള കൂടാരം : പ്രവാസികളുടെ കൂടാരം (നോവൽ)
ഇത് വായിക്കുമ്പോൾ, നാം ഒരു നോവൽ വായിക്കുന്നില്ല, പകരം വരച്ചുവെച്ച ജീവിതങ്ങളുടെ ഉള്ളിലേക്ക് നമ്മൾ ഒരുനിഴലായി അതിശയോക്തിക്ക് ഒട്ടുംവക നൽകാതെ കയറിയപോകുന്നത് പോലെ ലളിതവും സുന്ദരവുമായ ഭാഷയിലൂടെ അനുഭവിപ്പിക്കുന്നു.
സിനിമകളിലെ ദലിത് ദൃശ്യതകൾ എന്ന പുസ്തകത്തിനൊരാമുഖം
സിനിമകളിലെ ദലിത് ദൃശ്യതകൾ എന്ന പുസ്തകത്തിനെഴുതിയിരിക്കുന്ന ആമുഖമാണിത്. മലയാള സിനിമയിൽ ദലിതരെ എങ്ങനെയൊക്കെയാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്? ദലിത് ജനതകളുടേയും ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതിനിധാനങ്ങൾ പലപ്പോഴും ദൃശ്യമാധ്യമങ്ങളിലും കലകളിലും പ്രതിലോമപരമായിട്ടാണ് അവതരിപ്പിക്കാറുളളത്.
‘കമ്പിളിക്കണ്ടത്തെ കൽഭരണികൾ’ – പുസ്തക പരിചയം
ജീവിതം ഓർമ്മ പുസ്തകമായ കമ്പിളിക്കണ്ടത്തെ കൽഭരണികളിലൂടെ കമ്പിളിക്കണ്ടത്തെ അറിയാം. നന്ദികുന്നേൽ മേരീടെ മോൻ ബാബു ചുമന്ന കൽഭരണികളിലൊക്കെയും വീഞ്ഞിന്റെ വീര്യവും വീറുമുണ്ട്. അല്പാല്പമായി മാത്രം നാവിലൂടൂർന്നിറങ്ങി അന്തരാത്മാവിന്റെ ദാഹത്തെ കെടുത്തുന്ന മരുന്നിന് വീഞ്ഞെന്ന പേര് നൽകിയതാരാണ്?
വേതാളപ്രശ്നം : അതിജീവനത്തിന്റെ രണ്ടാം വരവ്
ഉറക്കത്തിൽ അപ്പു ടി.പത്മനാഭനെ വായിക്കുന്നു. സമകാലിക രാഷ്ട്രീയ സാംസ്കാരിക അവസ്ഥകളെ സാധാരണ ജനങ്ങളിൽ എത്തിച്ച, 1989 ജനുവരി ഒന്നിന് ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിൽ "ഹല്ലാ ബോൽ" എന്ന തെരുവ് നാടകം കളിക്കവേ ഗുണ്ടാ ആക്രമണത്തിനിരയായി മരണപ്പെട്ട, സ്വപ്നങ്ങൾ തച്ചുടയ്ക്കപ്പെട്ട സഫ്ദർ ഹാഷ്മിയെ ആധിയോടെ ഓർക്കുന്നു.
മഞ്ഞ സൂര്യൻ – കവിത : പുസ്തകപരിചയം
കവിതകൾ ഇഷ്ടമുള്ള വായനക്കാരെ ഒട്ടും നിരാശപ്പെടുത്താത്ത ലളിത മലയാളത്തിൽ എഴുതിയ 33 കവിതകളാണ് "മഞ്ഞ സൂര്യൻ" എന്ന ഈ കവിതാപുസ്തകത്തിൽ എഴുത്തുകാരൻ ഉൾപ്പെടുത്തിയിരിക്കുന്നത്.
നക്ഷത്രങ്ങളെ തിരയുന്ന രാഹുലൻ : ഉൾക്കടൽ – ഡോ ജോർജ് ഓണക്കൂർ
ഓണക്കൂറിൻ്റെ ഏറ്റവും പ്രശസ്തമായ നോവൽ ഉൾക്കടൽ പ്രസിദ്ധീകരിച്ചിട്ട് അരനൂറ്റാണ്ടാകുന്നു. 1975 ആഗസ്റ്റിലാണ് ഉറൂബിൻ്റെ കാർമ്മികത്വത്തിൽ സാഹിത്യപ്രവർത്തക സഹകരണസംഘം ആദ്യപതിപ്പായി ഉൾക്കടൽ പ്രസിദ്ധീകരിക്കുന്നത്.
പട്ടുനൂൽപ്പുഴുജീവിതങ്ങൾ
നമ്മുടെ ബാല്യം ഒരു പ്രത്യേക നിമിഷത്തിൽ തീർന്നു പോയി എന്ന് എപ്പൊഴെങ്കിലും തോന്നിയിട്ടുണ്ടോ? എസ്. ഹരീഷിൻ്റെ നോവൽ പട്ടുനൂൽപ്പുഴുവിലെ മുഖ്യ കഥാപാത്രമായ സാംസ എന്ന കുട്ടിയുടെ ബാല്യം അങ്ങനെ ഒരു നിമിഷത്തിൽ പെട്ടെന്നങ്ങു അവസാനിച്ചു പോയി.
റിൽക is typing …
ഈയൊരു ഡിജിറ്റൽ സൈനിനു പിന്നാലെയായിരുന്നു കുറച്ചു നാളുകളായി മായ എന്ന പെൺകുട്ടി. അവളുടെ ലോകം വെർച്വൽ ഫ്ലാറ്റുഫോമിൻ്റെ നിഗൂഢവശ്യതയിൽ പെട്ട് ആകെ മാറിപ്പോയിരുന്നു.
പുസ്തക പരിചയം : ഉടൽവേദം – മനോജ് വെള്ളനാട്
കഥന രീതികൊണ്ടും പ്രമേയപരതകൊണ്ടും സവിശേഷതകൾ പലതുള്ള മനോജ് വെള്ളനാടിന്റെ ‘കമ്പംതൂറി’(കഥ 2021) പുതിയ കഥാസമാഹാരമായ ‘ഉടൽവേദ’ത്തിലൂടെ വീണ്ടും പ്രകാശിതമായതിന്റെ പശ്ചാത്തലത്തിൽ പ്രസ്തുത കഥ ഉയർത്തിക്കൊണ്ടുവന്നിട്ടുള്ള ചില ചിന്തകൾ പങ്കുവെക്കാനുള്ള ഒരെളിയശ്രമം.
കെ ടി എൻ കണ്ണാടി നോക്കുമ്പോൾ
‘മാജിക്കല്‍ ഹിസ്റ്ററി’ എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവലില്‍ ഇന്ത്യയുടെ, കേരളത്തിന്റെ, സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ എപ്പിക് ക്യാന്‍വാസാണ് വിടരുന്നത്. ടി പി രാജീവന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത ഈ കൃതി വെളിച്ചം വീശുന്നത് അക്കാലത്തെ കേരളത്തിൻ്റെ ചരിത്രത്തിനെ കൂടിയാണ്.
















