രാജപുരത്തെ കൊലപാതകം -അദ്ധ്യായം -4
മഞ്ഞ് വീണു നനഞ്ഞ വഴിയിൽ മറ്റ് വാഹനങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. പോലീസ് സ്റ്റേഷന് സമീപത്തെ ചെറുപട്ടണത്തിനപ്പുറം കടകളോ കെട്ടിടങ്ങളോ ഇല്ലാത്ത, ഇരുട്ട് വീണ വഴിയുടെ വശങ്ങളിൽ അവിടവിടായുള്ള ചെറുവീടുകളുടെ നരച്ച കാഴ്ചകളും കഴിഞ്ഞിരിക്കുന്നു.
രാജപുരത്തെ കൊലപാതകം – അദ്ധ്യായം – 3
ഒടിച്ചെടുത്ത മരക്കൊമ്പ് കൊണ്ട് സെമിത്തേരി മതിലിലെ വള്ളിപ്പടർപ്പുകളിൽ പടർന്ന തീ നാണപ്പൻ തല്ലിക്കെടുത്തി. മതിലിനരികിൽ കരിയിലകളും വേസ്റ്റ് കൂനയും പിന്നെയും ആളിക്കത്തുകയാണ്.
രാജപുരത്തെ കൊലപാതകം – അദ്ധ്യായം – 2
അടയ്ക്കാ മോഷണം ഒരു ലഹരിയാണ് നാണപ്പന്. പഴുത്ത് പാകമായ അടയ്ക്കാ തോട്ടങ്ങൾ തേടിയുള്ള നാണപ്പൻ്റെ പാതിരാ യാത്ര തുടങ്ങിയിട്ട് വർഷങ്ങളായി. നാണപ്പൻ അടയ്ക്ക മാത്രമെ മോഷ്ടിക്കൂ.
രാജപുരത്തെ കൊലപാതകം – അദ്ധ്യായം – 1
ആകാശങ്ങളിൽ അതിര് തീർത്തു കിടക്കുന്ന മലനിരകളിലേക്ക് വളഞ്ഞ് പുളഞ്ഞ് കിടന്ന മലമ്പാതയിലൂടെ ബസ് പതുക്കെ പതുക്കെ കയറി കൊണ്ടിരുന്നു. ആഹ്ളാദവും ഭീതിയും നിറയക്കുന്ന വഴികാഴ്ചകളിൽ ആശ്ചര്യപ്പെട്ട് ഇരിക്കുന്ന യാത്രക്കാരുടെ ഇടയിൽ കാഴ്ചകളിൽ കൗതുകങ്ങൾ ഇല്ലാതെ നിസംഗനായിഅയാളിരുന്നു.
സരിത ലോഡ്ജ് : അധ്യായം മൂന്ന്
സുമതിയമ്മ ഒരിക്കലും എന്റെ മുറികളിൽ താമസിച്ചിട്ടില്ല. ഇപ്പോൾ പ്രായം എഴുപത്തഞ്ചു കഴിഞ്ഞിരിക്കണം. എനിക്കവരെ അറിയുന്നത് എന്റെ തിണ്ണയിൽ ഉച്ചനേരത്തു വന്നുകിടക്കുന്ന ഒരു അഗതിയായ അമ്മ എന്ന നിലയിലാണ്.
സരിത ലോഡ്ജ് : അധ്യായം രണ്ട്
കഥ തുടരുകയാണ്. സുകന്യയെക്കുറിച്ചാണ്. നഗരത്തിൽ നിന്നും മൂന്നുനാല് മണിക്കൂറുകൾ ദൂരത്തിലുള്ള ഒരു കടലോരഗ്രാമത്തിൽ നിന്നാണവർ വന്നത്. അച്ഛനും അമ്മയും മകളും.
സരിത ലോഡ്ജ് : അധ്യായം ഒന്ന്
ഒഴിവാക്കേണ്ടവയോ എന്നു നെറ്റിചുളിഞ്ഞോ? അതെ, ചില വസ്തുതകൾ അതു നിറം പിടിപ്പിച്ച നുണകളേക്കാൾ ഭയപ്പെടുത്തുന്നവയാണ്. അവ ഒരിക്കലും ഒരു ചുണ്ടിൽനിന്നും മറുകാതിലേക്ക് എത്തിപ്പെടാനുള്ളവയല്ല.
സരിത ലോഡ്ജ്
ഒരു ലോഡ്ജ്, അതിനൊരു ആത്മാവുണ്ടോ എന്നു ചിന്തിക്കണ്ട. ഉണ്ട്, ചുരുങ്ങിയ പക്ഷം നഗരത്തിന്റെ വളർച്ചയിലെ തലമുറ കൈമാറ്റത്തിന്റെ അൻപത്തിയഞ്ച് നീണ്ട വർഷങ്ങൾ താണ്ടിയ എനിക്ക് ചിലതൊക്കെ പറയാനുണ്ട്.
അരുണിമ – 13
ഈ നാട്ടിലേക്ക് സാർ വരേണ്ടായിരുന്നു. ഇവിടെ ഇനി ആരുമില്ല, എല്ലാം നശിച്ചു. ഓരോരുത്തരെയും അവർ കൊന്നുകളഞ്ഞു. കുഞ്ഞുങ്ങളെപ്പോലും അവർ വെറുതെ വിട്ടില്ല.
അരുണിമ – 12
ഇരാവതിയുടെ തീരത്തെ ആ വഴി ആളും വാഹനങ്ങളും ഒഴിഞ്ഞ് വിജനമായിരുന്നു. വഴിയരികിലെ വാകമരങ്ങൾ ഇലയും പൂവും കൊഴിഞ്ഞ് വിരൂപങ്ങളായതു പോയ പോലെ. ആരുമില്ലാത്ത വഴി, ആരുമില്ലാത്ത നദി.
















