അരുണിമ – 13
ഈ നാട്ടിലേക്ക് സാർ വരേണ്ടായിരുന്നു. ഇവിടെ ഇനി ആരുമില്ല, എല്ലാം നശിച്ചു. ഓരോരുത്തരെയും അവർ കൊന്നുകളഞ്ഞു. കുഞ്ഞുങ്ങളെപ്പോലും അവർ വെറുതെ വിട്ടില്ല.
അരുണിമ – 12
ഇരാവതിയുടെ തീരത്തെ ആ വഴി ആളും വാഹനങ്ങളും ഒഴിഞ്ഞ് വിജനമായിരുന്നു. വഴിയരികിലെ വാകമരങ്ങൾ ഇലയും പൂവും കൊഴിഞ്ഞ് വിരൂപങ്ങളായതു പോയ പോലെ. ആരുമില്ലാത്ത വഴി, ആരുമില്ലാത്ത നദി.
അരുണിമ -11
ആ ബുദ്ധമൊണാസ്ട്രിയുടെ ശാന്തതയിലേക്ക് അരുൺ ആനയിക്കപ്പെട്ടു. ആരാണ് .. എന്താണ് … എവിടേക്കാണ് … എന്തിനാണ് ? ഒരു ചോദ്യങ്ങളുമുണ്ടായില്ല.
അരുണിമ – 10
നടപ്പ് തുടങ്ങിയിട്ട് ദിവസങ്ങളായി. കാടിൻ്റെ ഇരുളിമയിൽ ദിനരാത്രങ്ങൾ വേർതിരിച്ചറിയാൻ കഴിയാത്ത ഒടുക്കമില്ലാത്ത യാത്ര അതങ്ങനെ നീളുകയാണ്.
അരുണിമ – 9
വന്യതയുടെ ഉള്ളം നടുക്കി കൊണ്ട് ആ വെടിയുണ്ട പാഞ്ഞ് പോയി. ആർത്ത് കരഞ്ഞ കിളികൾ അഭയം തേടി പറന്നകന്നു. നേർത്തുപോയ ഹൃദയത്തുടിപ്പോടെ അഞ്ച് ജീവനുകൾ കാടിൻ്റെ ഇരുളിമയിലേക്ക് നോക്കി നിശ്ചലരായി
അരുണിമ – 8
ആ രാത്രി വിതറിയിട്ട ഈറ്റതണ്ടുകൾക്ക് മേലെ കിടന്ന് അരുൺ നന്നായ് ഉറങ്ങി. നടന്ന് ക്ഷീണിച്ച കാലുകളുടെ ആലസ്യവും പുണർന്ന് നിൽക്കുന്ന ശരീര വേദനയും ആകുലതകളും ഉറക്കത്തെ ക്ഷണിച്ചു വരുത്തി.
അരുണിമ – 7
ലാങ്ങ് വോയിലെ മലനിരകളിൽ സൂര്യനുദിച്ചു വരുമ്പോഴേക്കും യാത്ര തുടങ്ങി. അഞ്ച് നാൾ മുമ്പ് മ്യാൻമർ സൈനികർ വല്ലാതാക്കിയ ശരീരത്തിൻ്റ ആലസ്യം അരുണിൽ നിന്ന് മാഞ്ഞ് പോയിരുന്നു.
അരുണിമ – 6
കത്തിയെരിഞ്ഞ ജീവിതങ്ങൾക്കിടയിൽ പ്രാണൻ ബാക്കിയായവർ ചുവന്ന് ഒഴുകിയ ഇരാവതിയും കടന്ന് അകലങ്ങളിലേക്ക് പലായനം ചെയ്തു, പ്രക്ഷോഭങ്ങളും കലാപങ്ങളും പട്ടാളവും ചുട്ടെരിച്ച ഗ്രാമങ്ങൾക്ക് അപ്പുറം.
അരുണിമ – 5
സൈക്കിൾ മുന്നോട്ട് പോകുമ്പോഴും പിന്നിലെ വാകമരച്ചുവട്ടിലായിരുന്നു അരുൺ. ആദ്യാനുരാഗത്താൽ അവൻ ബന്ധിതനായി കഴിഞ്ഞിരുന്നു. ചുവന്ന ഇതളുകൾ കോർത്തിണക്കിയ ഒരു ചങ്ങല പിന്നിലേക്ക് വലിക്കുന്നു. തനിക്കിനിയും ഇണങ്ങാത്ത ഒരു...
അരുണിമ – 4
അഞ്ചു നാളുകൾക്ക് അഞ്ഞൂറ് ദിവസങ്ങളുടെ അടുപ്പമാവുകയാണ് മുന്നിലിരിക്കുന്ന ഈ വൃദ്ധനായ മനുഷ്യൻ. നീരു വറ്റിയ കണ്ണുകളിൽ കരുണയുടെ ഉറവയുമായി ചേർത്ത് പിടിച്ചപ്പോൾ അറ്റുപോയ ജീവനാണ് തിരികെ വന്നത്.