വി.എസ്. സുരേന്ദ്രൻ
ഇരുട്ടും വെളിച്ചവും
ഉഷസിലുന്മേഷം കോരിച്ചൊരിഞ്ഞു നീ
എൻപടിവാതിലിൽ മുട്ടിയെന്നോ?
നിദ്രാവിഹീനനായാരാത്രിയെൻ ചിത്ത -
മേറെ വിഷാദാർദ്ര മായിരുന്നു.
പത്തുമണിപ്പൂ
ചെറുതേനീച്ചക്കുഞ്ഞുങ്ങൾ
തേനുണ്ണാൻ വന്നെത്തുമ്പോൾ
പത്തുമണിപ്പൂ വിടരാതെ
മൊട്ടുകളായി നിൽക്കുന്നു
വിശപ്പ്
പായാരം ചൊല്ലിച്ചൊല്ലിക്കൊമ്പിലിരിക്കും തത്തകളെ!
പാടത്തു പുന്നെൽക്കതിരുകൾ കൊത്തി തിന്നാനില്ലെന്നോ?
എങ്ങനെയെങ്ങനെ?
പരീക്ഷിക്കുവാനും നിരീക്ഷിക്കുവാനും
പ്രതിഭാസമെന്തെന്നു കണ്ടെത്തുവാനും
ശാസ്ത്രം കളിക്കോപ്പതാണെന്നു ചിന്തിച്ചു







