പോലീസ് അക്ഷരദീപം കഥാമത്സരം

പോലീസ് കലാകാരന്മാരുടെ കൂട്ടായ്മയായ അക്ഷരദീപത്തിൻ്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും പങ്കടുക്കാനാവുന്ന വിധം സംസ്ഥാനതല കഥാമത്സരത്തിലേക്ക് മികച്ച കഥകൾ ക്ഷണിക്കുന്നു.

രചനകൾ മൗലികമായിരിക്കണം. മുമ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളതോ സോഷ്യൽ മീഡിയകളിൽ പങ്കുവച്ചിട്ടുള്ളതോ ആയ രചനകൾ മത്സരത്തിനായി അയക്കാൻ പാടുളളതല്ല. വിവർത്തന കഥകൾ അനുവദനീയമല്ല. കഥകൾ 10 പേജിൽ കവിയാൻ പാടുള്ളതല്ല. വിധിയിൽ അഡ്‌മിൻ പാനലിൻ്റെ തീരുമാനങ്ങൾ അന്തിമമായിരിക്കും

പ്രശസ്ത സാഹിത്യകാരന്മാരുടെ ജഡ്ജിംഗ് പാനലായിരിക്കും മികച്ച കഥകൾ തെരഞ്ഞെടുക്കുക . ജൂലൈ 10 മുതൽ ആഗസ്റ്റ് 10 വരെ ലഭിക്കുന്ന കഥകൾ അക്ഷരദീപത്തിൻ്റെ മൂന്നംഗ പാനൽ ആദ്യ സ്‌ക്രീനിംഗ് നടത്തിയതിന് ശേഷമായിരിക്കും ജഡ്ജിംഗ് പാനലിന് കൈമാറുക.

മത്സരവിജയിക്കുള്ള 3000 രൂപയുടെ ക്യാഷ് അവാർഡും 2000 രൂപയുടെ പുസ്‌തകങ്ങളും രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും 2026 ഒക്ടോബർ 31 – ന് എറണാകുളം ഇടപ്പളളി ചങ്ങമ്പുഴ പാർക്കിൽ വച്ച് നടക്കുന്ന അക്ഷരദീപത്തിൻ്റെ നാലാം വാർഷിക ദിനത്തിൽ സമ്മാനിക്കുന്നതായിരിക്കും.

PDF ആയി കഥകൾ 0091 94472 24773 എന്ന നമ്പറിലേക്ക് വാട്ട്സാപ് ചെയ്യുന്നതോടൊപ്പം ശ്രീ. സുരേന്ദ്രൻ മങ്ങാട്ട്, സുസ്മിതം, മങ്ങാട്ട്, എറവ് PO, തൃശൂർ – 680 620 എന്ന വിലാസത്തിലേക്ക് ഒരു കോപ്പി തപാൽ വഴിയും അയക്കേണ്ടതാണ്.

കഥകൾ സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്ത് 10 ആണ് .