പി വി സൂര്യഗായത്രി
“പ്രിയപ്പെട്ട ഹെലൻ, നിന്നെ ഞാനങ്ങനെ വിളിച്ചോട്ടെ “
ഹെലൻ അവളെക്കുറിച്ചെഴുതിയ
പാട്ടിനെക്കുറിച്ച്
ഹൈപ്പിച്ചിൽ പാടുന്നു.
പലായനത്തിന്‍റെ പേടകം…
ഒരുവളുടെ ഓർമ പണ്ട് തൊട്ടേ
മുറിവേറ്റ ശലഭമായിരുന്നു.
ഏണിപ്പടിയിലെ പ്രണയമാപിനി
ഒന്ന് ബാക്കി വെക്കുന്നു
തിരുനെറ്റിയിൽ നനുത്തൊരു
ചുംബനത്തൊടുകുറി.
കാലിൽ നിന്‍റെ നഖം കൊണ്ടൊരു
സ്നേഹപൂർവ്വമാമൊരു പോറൽ
വാനിൽ ചന്ദ്രക്കല മറഞ്ഞത് പോലെ.
ബുദ്ധന്‍റെ കലാപം
കയത്തോളമാഴമുള്ള തൊണ്ടയിലൂടെ
ബുദ്ധൻ യുദ്ധം പ്രഖ്യാപിക്കുകയാണുണ്ടായത്.
അതിൽ നിന്ന് വാക്കുകളുടെ
മഞ്ഞയും പച്ചയും മണ്ണിന്‍റെ നിറവുമുള്ള
തവളകൾ വെളിയിലേക്ക് ചാടി.
കല്ലിപ്പ്
ആകാശം
ഭൂമിയോളം താഴുകയായിരുന്നു.
അത് മിന്നലെറിയുകയോ
ഇടിവെട്ടിക്കുകയോ ഭൂമിയിലാകെ
കൂണുകൾ പൊട്ടി മുളപ്പിക്കുകയോ
ചെയ്തിരുന്നില്ല.
മുന്‍വിധിയില്‍ പൊട്ടുന്ന ചങ്ങലകള്‍
ഹൊ!
എന്തൊരു കലാപമാണ്
ഹൃദയത്തിന്റെ അറകളിൽ.
മഴയത്തൊരു വെയിലങ്ങനെ
ആളിക്കത്തുന്നത് പോലെ
രാത്രി നിലാവിനെ കുടിക്കുന്നു.
ഒരു വിളിപ്പാടകലെ നിന്നും ഒരാൾ തിരിഞ്ഞു നോക്കാതെ നടക്കുന്നു
നിന്നിലേക്ക് കയ്യെത്തുമ്പോഴെല്ലാം
ഉള്ളിൽ ഞാൻ പിടയും.
അത്ര അടുത്തായിരുന്നിട്ടും
ദൂരെയെന്നപോലെ തൊടാനാവാത്തതെന്തെന്ന്,
മെറൂൺ നിറമുള്ള വാടക വീട്
വീടിന്റെ സാക്ഷകൾക്കുള്ളിൽ
എന്റെ മാത്രം മണമായിരുന്നു.
ചുവരിലെല്ലാമെന്റെ കരിപുരണ്ട
നിഴൽച്ചിത്രങ്ങൾ ചിതറിക്കിടന്നിരുന്നു
ദുഃഖത്തിന്റെ വിശപ്പ്
സ്‌മൃതിയിൽ ഞാനൊരൊച്ച കേൾക്കുന്നു.
എന്റെ മിഴിവാതിലാരോ ചുംബിച്ചടക്കുന്നു.
ജനാലയുടെ സാക്ഷകളാരോ
മെല്ലെമെല്ലെ വിടർത്തി മാറ്റുന്നു.
ഒരു പകലപ്പോൾ അസ്തമിക്കാൻ
മടിച്ചു നിൽക്കുന്നു.
ചിത്രവധക്കൂട്ടിലെ ഗന്ധർവ്വന്മാർ
ഒന്നു വിളിച്ചിരുന്നെങ്കിൽ
മൂഢ സ്വർഗത്തിൽ നിന്ന്
ഞാനെപ്പഴേ ഇറങ്ങി വന്നേനെ.
സ്വയമൂതിക്കെടുത്തിയ
ആട്ടവിളക്ക് ഞാൻ നമുക്ക് വേണ്ടി
ഒരു വട്ടം കൂടി കൊളുത്തിയേനെ.