പി വി സൂര്യഗായത്രി
കോന്തല
ഇടുപ്പിൽ തിരുകി പണിയുന്ന കോന്തല
ഒരു നിലവറയാകുന്നു.
കോന്തലയ്ക്കുള്ളിൽ എന്തുണ്ടാവും?
റിയലിസത്തോളം വലിയ ഹീറോയിസമില്ല,വില്ലത്തരവും.
'എനിക്ക് നീയേ ഉള്ളു'
ശരീരം പ്രാണനോട് പറഞ്ഞു.
അതിര് നിർമ്മിക്കുന്നവർ
ആകാശത്തു
അതിർത്തികളുണ്ടോ?
ഉണ്ടെങ്കിലത് നമ്മൾ
മനുഷ്യർക്കിടയിൽ മാത്രം.
മുൾപ്പടർപ്പുകൾക്കുള്ളിലെ മാനസാന്തരങ്ങൾ
എന്തൊരതിശയമാണെന്ന് നോക്കു!
ഒരു തൊട്ടാവാടിയുണ്ടത്രെ
നമ്മുടെയുള്ളിൽ, ഉള്ളിന്‍റുള്ളിൽ.
നിശബ്ദതയുടെ ആഴമേറിയ ഒച്ചപ്പാടുകൾ
ഒച്ചവയ്ക്കണം .
ഒച്ചകളെയെല്ലാം പിന്നെ
എങ്ങനെ അടക്കിപ്പിടിക്കാനാണ് ?
പലതരം കാഴ്ചകളുള്ള കണ്ണടകൾ
കവിയും കണ്ണടയും പലപ്പോഴും
ഇരട്ടപിറന്നവരാണ്.
ഇറയത്തിരുന്നവർ ഒരുപോലെ
ഉറങ്ങുകയും വായിക്കുകയും
മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്
ഒരിക്കൽ വാക്കിന്റെ വിത്തും
ഖലീൽ ജിബ്രാനും തമ്മിൽ കണ്ടു മുട്ടി.
കവിതയെ ആറുമാസം ഗർഭം ധരിച്ച
ഒരെഴുത്തുകാരി മരണപ്പെട്ടതിന്റെ
അഞ്ചാംദിനമായിരുന്നു അപ്പോൾ.
അക്വേറിയത്തിൽ നിന്ന് പസഫിക്കിലേക്കൊരു പെൺമീൻ
തെരുവിൽ, അവൾ വരയ്ക്കപ്പെട്ടു.
തുരുമ്പെടുത്തതെങ്കിലും രാകിയ
മൂർച്ചയുള്ള കത്തി കൊണ്ട്.
അഭയാർത്ഥി
മഴ,നാടാകെ തോരണം കെട്ടിയ
വേനലിന്‍റെ ഉത്സവപ്പിറ്റേന്ന്
നീലനിറമുള്ള ജാലകങ്ങൾ
"പർദേസി പർദേസി ജാനാ നഹി "
ചുണ്ണാമ്പ് തേച്ചു ഘര്‍വാലികള്‍
തമ്പാക്ക് ചവച്ചു പാടുന്നു.