Home Authors Posts by ഇടക്കുളങ്ങര ഗോപൻ

ഇടക്കുളങ്ങര ഗോപൻ

24 POSTS 0 COMMENTS
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ ജനിച്ചു. കുറച്ചു കാലം പത്രപ്രവർത്തകൻ, തിരുവിതാംകൂ ദേവസ്വം ബോർഡിൽ എൻജിനീയർ ആയി വിരമിച്ചു. പന്ത്രണ്ട് കവിതാ സമാഹാരങ്ങളും മൂന്ന് നോവലും ഉൾപ്പെടെ ഇരുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

ഞാനക്കുറൾ – 7

കുതിര അയ്യാത്തൻ്റെ തൊടി വിട്ടുപോയിരുന്നില്ല. എന്നാൽ, അത് അവിടെത്തന്നെ നിൽക്കുകയുമായിരുന്നില്ല. അത് അതിന്റെ പരാധീനതകളെ മേയ്ച്ചുനടത്തുകയാണെന്നാണ് അയ്യാത്തനു പലവട്ടവും തോന്നിയത്.

ഞാനക്കുറൾ – 6

മാതൃത്വത്തിന്റെ വലിയൊരു വിലാപം പോലെയാണ് അത് ഇരവിക്കു തോന്നിയത്. ഗ൪ഭപാത്രങ്ങളിൽ നിന്നുള്ള വാത്സല്യമാ൪ന്ന ആസക്തി പോലെ. മുന്നിൽ നിന്നു റഹിയ സ്വന്തം ഓ൪മകളിലേക്കു മടങ്ങിപ്പോയിരുന്നു.

ഞാനക്കുറൾ : ഭാഗം – 5

സേട്ടുപള്ളിക്കരികിലുണ്ടായിരുന്ന പള്ളിക്കുളം മണ്ണടിഞ്ഞു നികന്നുകിടന്നു. അവിടെ ഒരു കാലം നട്ടുച്ചയ്ക്കു പോലും പകൽ മാത്രമേ കുളിക്കാനിറങ്ങാറുണ്ടായിരുന്നുള്ളൂ. അത്ര പേടി നിറച്ചിരുന്നു അതിന്റെ ചുറ്റുവട്ടം.

ഞാനക്കുറൾ : ഭാഗം – 4

തേവാരത്തു ഗാന്ധി ചന്ദ്രമോഹന്നായ൪ക്ക് ഒടുക്കത്തെ ഓർമയാണെന്ന് ഇരവി കേട്ടു. ഒരു ചീട്ടിത്തുണി വാങ്ങാൻ പുറക്കാവ് അങ്ങാടിയിൽ വന്നതായിരുന്നു.

ഞാനക്കുറൾ : ഭാഗം – 3

കണ്ണുകുത്തുമഷിയെഴുതിയ അകക്കണ്ണിൽ പല കാലങ്ങൾ നൊടിയിടയിൽ കണ്ട അയ്യാത്തൻ കണ്ണു മല൪ക്കെ തുറന്നുകൊണ്ടു ലോകത്തെ ആദ്യമായി കാണുന്നെന്ന പോലെ നോക്കി. പിന്നെ ഇരവിയെ നോക്കിപ്പറഞ്ഞു.

ഞാനക്കുറൾ : ഭാഗം – 2

പനമ്പുതട്ടി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇരവിക്ക് അത് ഒറ്റക്കൈകൊണ്ട് എടുത്ത് ഉയ൪ത്താനാവുമെങ്കിലും അയാൾ ഏറെ നേരം അന്തിച്ചുനിന്നു. പനമ്പുതട്ടി വഴിയാണ് അതിനുള്ളിലേക്കു കയറേണ്ടത് എന്ന് ഇരവിക്ക് അറിയില്ലായിരുന്നു എന്നതാണു സത്യം.

ഞാനക്കുറൾ : ഭാഗം – 1

പയ്യെപ്പയ്യേ കണ്ണുകൾക്കു മുന്നിൽ ഭൂമിക വ്യക്തമായി വന്നു. എന്തെങ്കിലും ഉണ്ട് എന്നു പറയാൻ പ്രത്യേകിച്ച് ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ അതെല്ലാം വെയിലിൽ മറഞ്ഞുനിൽക്കുകയായിരിക്കണം.

കത്തിയമർന്ന കൊട്ടാരത്തിൻ്റെ ചാരം

ഭരണാധിപൻ കൊട്ടാരം വിട്ടതിൽ പിന്നെ, ജനങ്ങളുടെ ആധി ഒഴിഞ്ഞിട്ടില്ല അദ്ദേഹം രാജ്യം ഭരിച്ചത് ഏറെ വീർപ്പുമുട്ടിയായിരുന്നു.

പ്രണയകവിതയിൽ ഒരു കടൽ കരകവിയുന്നു

അവൻ ശ്വാസം മുട്ടി മരിച്ച മൽസ്യം. ഒരു പ്രണയക്കടൽ ഇളകിയാടുന്നു. കിനാവിലേക്ക് അത് കരകവിയുന്നു

ജനറൽ കമ്പാർട്ട് മെൻ്റ്

കാറ്റുചുരത്തിയ മൂത്രഗന്ധത്തിൽ, വാതിൽ മറപിടിക്കുന്നു. കാലുകുത്താനിടമില്ലാത്ത ജീവിതം, കാറ്റിനൊപ്പം ട്രെയിൻ യാത്ര പോകുന്നു.

Latest Posts

- Advertisement -
error: Content is protected !!