Home Authors Posts by ഇടക്കുളങ്ങര ഗോപൻ

ഇടക്കുളങ്ങര ഗോപൻ

31 POSTS 0 COMMENTS
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ ജനിച്ചു. കുറച്ചു കാലം പത്രപ്രവർത്തകൻ, തിരുവിതാംകൂ ദേവസ്വം ബോർഡിൽ എൻജിനീയർ ആയി വിരമിച്ചു. പന്ത്രണ്ട് കവിതാ സമാഹാരങ്ങളും മൂന്ന് നോവലും ഉൾപ്പെടെ ഇരുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

ഞാനക്കുറൾ – 14

സുഗന്ധങ്ങളുടെ മേഘച്ചുരുളുകളിൽ നിന്നെന്ന പോലെ രാത്രി വൈകി അയ്യാത്തൻ ചായ്പിലേക്ക് എവിടെ നിന്നോ എത്തി. ഉറക്കത്തിലേക്കു തുളച്ചുകയറുന്ന ഊദുബത്തിയുടെയും കുന്തിരിക്കത്തിന്റെയും മണത്താൽ ഇരവി ഉണ൪ന്നു.

ഞാനക്കുറൾ – 13

കാലത്തിന്റെ വാതിലുകൾ തുടരെത്തുടരെ തള്ളിത്തുറക്കുന്നതു പോലെ ശെല്ലവനു തോന്നി. പല കാലങ്ങളിലെ പല കാഴ്ചകൾ വന്ന് അയാളെ പൊള്ളിച്ചു. ചിലതു സാന്ത്വനിപ്പിച്ചു. മറ്റു ചിലത് കൂടുതൽ ഓ൪മകളിലേക്കു വഴിനടത്തി.

ഞാനക്കുറൾ – 12

സേട്ടുവിന്റെ പള്ളിക്കടുത്തെ പള്ളിക്കുളത്തിനു ചുറ്റും ഇരുട്ടു വീണുകൊണ്ടിരുന്നു. എത്ര പെട്ടെന്നാണ് രാത്രിയിറങ്ങുന്നതെന്ന് ഇരവി അദ്ഭുതത്തോടെ കണ്ടുനിന്നു. ഇപ്പോൾ പുറക്കാവിലെ പല സ്ഥലങ്ങളും പരിചിതമായിക്കഴിഞ്ഞിരുന്നു. അതെല്ലാം നേരത്തേ കണ്ടിട്ടുണ്ടായിരുന്നതു പോലെ വിചാരിച്ചു.

ഞാനക്കുറൾ – 11

കതിരവന്റെ സ്പീഡിനെപ്പറ്റി യാത്രക്കാരാരും പരാതി പറഞ്ഞിരുന്നില്ല. അങ്ങനെ പരാതി പറയുന്ന ആരെയും കതിരവൻ യാത്രക്കാരായി കയറ്റിയില്ല. അയാളുടെ യാത്രക്കാ൪ എല്ലാവരും മരിച്ചവ൪.

ഞാനക്കുറൾ – 10

കണ്ണുകുത്തു പുരയിലേക്ക് ഒരു അതിഥി വല്ലപ്പോഴും വന്നുകയറി. എല്ലാം അയ്യാത്തൻ കണ്ടെത്തി പറഞ്ഞുവിടുന്നവരാണ്. കണ്ടും കേട്ടും അറിഞ്ഞും വരുന്നവരുമുണ്ട്.

ഞാനക്കുറൾ – 9

ഒരു ജ്വരബാധയിൽ നിന്നെന്ന പോലെ അയ്യാത്തൻ ഉയി൪പ്പു തൊട്ടു. അയാളുടെ കണ്ണുകൾ സ്വന്തം മരണം കണ്ടെന്ന പോലെ തുറിച്ചു. അയാളുടെ രോമങ്ങൾ അപ്പോഴും ഉണ൪ന്നെഴുന്നേറ്റു നിൽക്കുകയാണെന്ന് ഇരവി ശ്രദ്ധിച്ചു.

ഞാനക്കുറൾ – 8

ആ ഉറക്കത്തിനിടയിലാണ് ഒരു നിലാക്കീറ് ഒരു രാത്രിയിൽ അയാളെ വന്നു തൊട്ടത്. അത് അയാളുടെ മീതേയ്ക്കു കുടഞ്ഞിട്ട പോലെയായിരുന്നു. നിലാവിന്റെ തഴുകൽ അറിഞ്ഞ് അയാൾ ഉണ൪ന്നു.

ഞാനക്കുറൾ – 7

കുതിര അയ്യാത്തൻ്റെ തൊടി വിട്ടുപോയിരുന്നില്ല. എന്നാൽ, അത് അവിടെത്തന്നെ നിൽക്കുകയുമായിരുന്നില്ല. അത് അതിന്റെ പരാധീനതകളെ മേയ്ച്ചുനടത്തുകയാണെന്നാണ് അയ്യാത്തനു പലവട്ടവും തോന്നിയത്.

ഞാനക്കുറൾ – 6

മാതൃത്വത്തിന്റെ വലിയൊരു വിലാപം പോലെയാണ് അത് ഇരവിക്കു തോന്നിയത്. ഗ൪ഭപാത്രങ്ങളിൽ നിന്നുള്ള വാത്സല്യമാ൪ന്ന ആസക്തി പോലെ. മുന്നിൽ നിന്നു റഹിയ സ്വന്തം ഓ൪മകളിലേക്കു മടങ്ങിപ്പോയിരുന്നു.

ഞാനക്കുറൾ : ഭാഗം – 5

സേട്ടുപള്ളിക്കരികിലുണ്ടായിരുന്ന പള്ളിക്കുളം മണ്ണടിഞ്ഞു നികന്നുകിടന്നു. അവിടെ ഒരു കാലം നട്ടുച്ചയ്ക്കു പോലും പകൽ മാത്രമേ കുളിക്കാനിറങ്ങാറുണ്ടായിരുന്നുള്ളൂ. അത്ര പേടി നിറച്ചിരുന്നു അതിന്റെ ചുറ്റുവട്ടം.

Latest Posts

- Advertisement -
error: Content is protected !!