ഞാൻ

കുടിച്ച് വറ്റിച്ചത്
കടലോളം
പുകച്ച് കളഞ്ഞത്
വാനോളം
മുടിച്ച് തീർത്തത്
മലയോളം
മദിച്ച് നടന്നത്
മദയാനയായി….

അടുത്ത് ചെന്നാൽ
അകന്നു മാറ്റം
വാ തുറന്നാൽ
തെറി നാറ്റം
അസത്യങ്ങളുടെ കൂടെ
അന്തിയുറക്കം
ഞാനെന്നതിന്റെ  
അട്ടഹാസം.

ഉപ്പ് കണ്ട്
അവസാനിച്ചിടത്താണ്
ചുമച്ച് തുപ്പിയത്
വിരിഞ്ഞു വന്നത്
ചുവന്ന നക്ഷത്രങ്ങൾ…

തിരിഞ്ഞു നോക്കിയപ്പോൾ
തിരിച്ചറിഞ്ഞതാണ്
ഞാൻ തീർന്നിരുന്നു.

അവസാന താരകം
ഉതിർന്ന് വീണതും
എന്റെ മുന്നിലാണ്.

കണ്ണൂർ മയ്യിൽ വേളം സ്വദേശി. ഐ ടി പ്രൊഫഷണൽ. ഇപ്പോൾ എറണാകുളത്ത് ജോലി ചെയ്യുന്നു