
ദൂതനായി നാമമേറ്റുവാങ്ങി,
ലോകർക്കെല്ലാം വെളിച്ചമായദ്ദേഹം.
അജ്ഞത തളംകെട്ടിനിന്നൊരു
അന്ധകാരയുഗത്തിലേക്കായിരുന്നു
അയാളുടെ കടന്നുവരവ്.
ഭൂമിയിൽ ജനിച്ചുവീഴുന്നതു
പെൺമുഖങ്ങളാണെങ്കിൽ,
അവരുടെ മുഖങ്ങളിൽ
അവകാശപ്പെട്ടിരുന്നത്
അന്ധകാരത്തിന്റെ മുദ്രയായിരുന്നു.
ചെറുകാര്യങ്ങൾക്കുപോലും
അതിരുകളില്ലാത്ത വൈരങ്ങൾ തീർത്തും,
നിസ്സാര കാരണങ്ങൾക്കുപോലും
യുദ്ധങ്ങൾ കൊളുത്തിയും
മനുഷ്യർ മനുഷ്യരിൽനിന്ന്
അകലെയായിരുന്നൊരു കാലം.
എന്നാൽ—
അയാളുടെ ആഗമനം!
ഉണങ്ങിക്കരിഞ്ഞ പുൽമേടുകൾപോലും
പച്ചപിടിക്കാനൊരുങ്ങി.
വാടിക്കരിഞ്ഞ പൂക്കൾപോലും
പുതുവസന്തത്തിന്റെ ഗന്ധമേറ്റു
വീണ്ടും പൂത്തുലഞ്ഞു.
കാലങ്ങളായി സമൂഹത്തിന്റെ
അന്ധവിശ്വാസങ്ങളിൽ
അകപ്പെട്ടുകിടന്ന അനീതികൾക്ക്
അവസാനത്തിന്റെ വാതിൽ തുറന്നയാൾ.








