
തെളിവെയിൽ നാളത്തെ
ഊറ്റിക്കുറുക്കിയെടുത്ത്
മിന്നും നക്ഷത്രവും
കുളിരുതിരും ഹിമകണവും
മൂകയാമങ്ങൾക്കു
നിറം ചാലിച്ചു നൽകി.
പുതുഗീതങ്ങൾക്കീണമായി
നിലാവ് തൊട്ടുണർത്തിയ
ഹൃദയതാളത്തിനും
തൂലികാ സ്വരങ്ങൾക്കും
പടപ്പാട്ടിനീണമേകുന്നമൂർച്ച.
തെരുവുകൾ പ്രക്ഷുബ്ധമാകുന്ന കാലമേ
പുതുപുലരിക്കു ചൂടേകി
ഇളംവെയിൽ നാളവും
നറുതരി ഹിമകണവും.
മാറ്റത്തിന്റെ
കാറ്റു വീശിത്തുടങ്ങുമ്പോൾ
ഒരുമയുടെ വെളിച്ചം
ഊതിക്കെടുത്തുന്നവരേ
ഭീതിയുടെ ഇരുളറകളിലൊളിച്ചോളു
ഇനിയുള്ള നാളുകൾ.
തെളിമയിൽ വെളിച്ചമായ് മാറിടും
പുതുയുവത
പതറാത്ത നിലപാടിൻ
വിസ്മയം തീർത്തിടും.









