കമീനോ സാൻറ്റിയാഗോ – 11
ആളൊഴിഞ്ഞ ആ കെട്ടിടത്തിന് പുറകിൽ എന്തോ പണികൾക്കായി സിമെൻറ് കൂട്ടിയ ഇടത്തിലാണ് ഞാൻ ടെൻറ്റ് സ്ഥാപിച്ചത്. മുട്ടോളം വളർന്നുനിൽക്കുന്ന പുൽകാടിനിടയിൽ അങ്ങനെ ഒരു സമതലം കിട്ടിയതിനാൽ നന്നായി ഉറങ്ങാനായി.
കമീനോ സാൻറ്റിയാഗോ – 10
കുളി പാസ്സാക്കി ഒലീവ് മരത്തണലിൽ ഇരുന്ന് അൽപ്പം എഴുത്തും വിശ്രമവും കഴിഞ്ഞപ്പോഴേക്കും തുണികളെല്ലാം നന്നായി ഉണങ്ങി കിട്ടി.
കമീനോ സാൻറ്റിയാഗോ – 9
ഞാൻ മെല്ലെ മെല്ലെ കണ്ണുകൾ ചിമ്മിത്തുറന്നു. തീക്ഷണമായി കണ്ണിലേക്ക് ഇരച്ചുകയറുന്ന പ്രകാശം എന്നെ അസ്വസ്ഥനാക്കി. അല്പനേരത്തെ വെളുത്ത മൂകതക്കൊടുവിൽ സാവധാനം നിറങ്ങളും കാഴ്ചകളും വ്യക്തമായിത്തുടങ്ങി.
കമീനോ സാൻറ്റിയാഗോ – 8
ഇളകിയ മണ്ണിൻറെ പതുപതുപ്പിന്മുകളിൽ കിടന്നതിനാലാകണം സാധാരണ ടെന്റ്ൽ ഉറങ്ങുമ്പോൾ ഉണ്ടാകുന്ന ശരീരവേദന തീർത്തും ഇല്ല. തുറസ്സിൻറെ വായുസഞ്ചാരമേറ്റുറങ്ങിയതിനാൽ ഉറക്കവും തൃപ്തികരമാണ്. സൂര്യനുദിക്കും മുൻപേ ഉറക്കമുണർന്നു. നിലാവെളിച്ചത്തിൽ കൂടാരം ചുരുട്ടി ഭാണ്ഡത്തോടൊപ്പം ചേർത്ത് റോഡിലേക്കിറങ്ങിയപ്പോൾ സമയം 6 :20
കമീനോ സാൻറ്റിയാഗോ – 7
സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി നടത്തമാരംഭിച്ചു. സ്റ്റേഷൻ പരിസരം കഴിഞ്ഞതോടെ വീണ്ടും പൊടിപറക്കുന്ന മൺപാതയിലൂടെയായി നടത്തം. പക്ഷെ പാതയുടെ ഓരത്ത് ധാരാളം മുളംകൂട്ടങ്ങൾ ഉണ്ട്. തഴച്ചുവളരുന്ന ബലമുള്ള ഏഷ്യൻ മുളകളല്ല.
കമീനോ സാൻറ്റിയാഗോ – 6
പെട്ടന്നുള്ള ഞെട്ടലിൽ ഭാണ്ഡം കയ്യിലെടുത്ത് ഈ സ്റ്റേഷനിൽ ഇറങ്ങാം എന്ന മട്ടിൽ സീറ്റിൽനിന്നും എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും, എന്തോ ഞാൻ പതിയെ ശാന്തതയിലേക്ക് ലയിച്ചു. ഭാണ്ഡത്തിൻറെ പിടിവിട്ട് വീണ്ടും സീറ്റിൽ ചാരിയിരുന്നു. തീവണ്ടിയുടെ വാതിലുകൾ സ്വയം അടഞ്ഞ്, വണ്ടി വീണ്ടും നീങ്ങിത്തുടങ്ങി. ഞൊടിയിടയിൽ വണ്ടി ഓറിയൻറെ സ്റ്റേഷനിൽ എത്തി.
കമീനോ സാൻറ്റിയാഗോ – 5
ഏറെ നാളത്തെ അന്വേഷണത്തിൻറെ ഫലമായി കൈവന്നതാണ് എൻ്റെ 1980 മോഡൽ കാനൻ എ വൺ എന്ന സെമി ഓട്ടോമാറ്റിക് 35 എംഎം ഫിലിം ക്യാമറ. ക്യാമറ മാത്രമല്ല ഒരു 50 വൈഡ്, 210 സൂം ലെൻസും, 6 റോൾ ഫിലിമുകളും, 2 ബാറ്റെറികളും അടങ്ങുന്ന ഒരു കിറ്റ് ആയിരുന്നു ആ ക്യാമറ ബാഗ്.
കമീനോ സാൻറ്റിയാഗോ – 4
ഈ നാലുപേർ തകർന്ന് കാടുപിടിച്ച ആ ഫാക്ടറി വളപ്പിലെ കാറ്റിൽ കരിയിലകൾ പാറുന്ന നിഗൂഢത നിറഞ്ഞ പാതയിൽ കറുത്ത കോട്ടും നീണ്ട ഗൗണും ഉള്ളിൽ വെളുത്ത ഷർട്ടും ധരിച്ച് അങ്ങ് ദൂരെനിന്നും മെല്ലെ നടന്നുവരുന്നു.
കമീനോ സാൻറ്റിയാഗോ – 3
കാലി പേജുകളിൽ കമീനോ ദിവസത്തിൽ പിൽഗ്രിം നിർബന്ധമായും 2 സീലുകളെങ്കിലും പതിപ്പിച്ചിരിക്കണം എന്നാണ് നിയമം. അതായത് ഒരു പിൽഗ്രിം നടന്നുനീങ്ങുന്നതിനിടയിൽ കാണുന്ന പള്ളിയിൽനിന്നോ, ടൂറിസ്റ്റ് ഇൻഫർമേഷൻ സെൻറർകളിൽ നിന്നോ, താമസിക്കുന്ന ആൽബർഗുകളിൽ നിന്നോ, ഭക്ഷണം കഴിക്കുന്ന റെസ്റ്റോറണ്ട്കളിൽ നിന്നോ ഈ പാസ്പോർട്ട് കാണിച്ച് അതിൽ അവരുടെ സീൽ പതിപ്പിക്കണം.
കമീനോ സാൻറ്റിയാഗോ – 2
ദിവസങ്ങളുടെ ആലോചനക്കൊടുവിൽ ഒരു ആശയം രൂപപ്പെട്ടു. ഒരു മനുഷ്യന് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം അവൻ്റെ ആഗ്രഹങ്ങൾ നിറവേറ്റികൊടുക്കൽ ആണ്. ആഗ്രഹം നിറവേറ്റികൊടുക്കാൻ ഞാൻ അപര്യാപ്തനാണ്. പക്ഷെ എനിക്കു ചുറ്റുമുള്ളവരിൽ പലരും ദൈവവിശ്വാസികൾ ആണ്. അതുകൊണ്ട് എനിക്ക് പരിചയമുള്ളവരോട് അവരുടെ ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട രണ്ട് ആഗ്രഹങ്ങൾ ഒരു കത്തുരൂപത്തിൽ എഴുതിത്തരാൻ ആവശ്യപ്പെട്ടു.















