ഞാനക്കുറൾ – 19
ഞാറ്റുപുര വെറുമൊരു പ്രാചീന ഗുഹാമുഖമല്ല എന്ന് അയാളെ വന്നുകൊണ്ടിരിക്കുന്ന ഓരോ നിമിഷവും തോന്നിപ്പിച്ചു. അതൊരു പ്രാചീന ഈടുവയ്പാണെന്നു തിരിച്ചറിയിക്കുന്നതുപോലെ..
ഞാനക്കുറൾ – 18
അയ്യാത്തൻ തന്നെ കൂട്ടിക്കൊണ്ടുപോകുന്നത് എങ്ങോട്ടെന്ന് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. അതോ താൻ അയാളെ കൂട്ടിക്കൊണ്ടുപോകുകയാണോ…ആര് ആ൪ക്കാണു വഴികാട്ടുന്നത്..
ഞാനക്കുറൾ – 17
പുറത്തെ വെയിൽ ചായച്ചായ്പിനകത്തെ കാഴ്ചയയുടെ കണ്ണുകെട്ടിത്തുടങ്ങി. വെയിലിന്റെ നരപ്പിൽ കാഴ്ചകൾ മങ്ങുന്നു. അയ്യാത്തൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്നു. മേഷ്ട്രര് എങ്ങോട്ടോ പോയിരിക്കുന്നു.
ഞാനക്കുറൾ – 16
കാടും പടലും വലിച്ചുകെട്ടിയെന്തോ കണ്ണുകുത്തുപുരയുടെ നേരെ ഇരച്ചുകയറിവരുന്നതു കണ്ട് ഇരവി ആദ്യം ഒന്നുപകച്ചു. വരുന്നതിന്റെ മുഖത്തും ദേഹത്തും എല്ലാം കാടു പിടിച്ചിരുന്നു
ഞാനക്കുറൾ – 15
സേട്ടുവിന്റെ പള്ളിക്കുളത്തിലെ കുളിക്കടവിൽ നിന്നു മടങ്ങുമ്പോൾ ഇരവിക്കു റഹിയയെക്കുറിച്ചുള്ള സന്ദേഹങ്ങൾ പെരുത്തു.
ഞാനക്കുറൾ – 14
സുഗന്ധങ്ങളുടെ മേഘച്ചുരുളുകളിൽ നിന്നെന്ന പോലെ രാത്രി വൈകി അയ്യാത്തൻ ചായ്പിലേക്ക് എവിടെ നിന്നോ എത്തി. ഉറക്കത്തിലേക്കു തുളച്ചുകയറുന്ന ഊദുബത്തിയുടെയും കുന്തിരിക്കത്തിന്റെയും മണത്താൽ ഇരവി ഉണ൪ന്നു.
ഞാനക്കുറൾ – 13
കാലത്തിന്റെ വാതിലുകൾ തുടരെത്തുടരെ തള്ളിത്തുറക്കുന്നതു പോലെ ശെല്ലവനു തോന്നി. പല കാലങ്ങളിലെ പല കാഴ്ചകൾ വന്ന് അയാളെ പൊള്ളിച്ചു. ചിലതു സാന്ത്വനിപ്പിച്ചു. മറ്റു ചിലത് കൂടുതൽ ഓ൪മകളിലേക്കു വഴിനടത്തി.
ഞാനക്കുറൾ – 12
സേട്ടുവിന്റെ പള്ളിക്കടുത്തെ പള്ളിക്കുളത്തിനു ചുറ്റും ഇരുട്ടു വീണുകൊണ്ടിരുന്നു. എത്ര പെട്ടെന്നാണ് രാത്രിയിറങ്ങുന്നതെന്ന് ഇരവി അദ്ഭുതത്തോടെ കണ്ടുനിന്നു. ഇപ്പോൾ പുറക്കാവിലെ പല സ്ഥലങ്ങളും പരിചിതമായിക്കഴിഞ്ഞിരുന്നു. അതെല്ലാം നേരത്തേ കണ്ടിട്ടുണ്ടായിരുന്നതു പോലെ വിചാരിച്ചു.
ഞാനക്കുറൾ – 11
കതിരവന്റെ സ്പീഡിനെപ്പറ്റി യാത്രക്കാരാരും പരാതി പറഞ്ഞിരുന്നില്ല. അങ്ങനെ പരാതി പറയുന്ന ആരെയും കതിരവൻ യാത്രക്കാരായി കയറ്റിയില്ല. അയാളുടെ യാത്രക്കാ൪ എല്ലാവരും മരിച്ചവ൪.
ഞാനക്കുറൾ – 10
കണ്ണുകുത്തു പുരയിലേക്ക് ഒരു അതിഥി വല്ലപ്പോഴും വന്നുകയറി. എല്ലാം അയ്യാത്തൻ കണ്ടെത്തി പറഞ്ഞുവിടുന്നവരാണ്. കണ്ടും കേട്ടും അറിഞ്ഞും വരുന്നവരുമുണ്ട്.