കാറ്റുകൾക്ക് പറയാനുള്ളത് ഇലകളും പറയും

കരിയിലകൾ അടിച്ചുവാരിക്കത്തിക്കുന്നത് തീരെ ഇഷ്ടമുള്ള പണിയല്ല, എന്നാലും ചെയ്തിട്ടുണ്ട്. അവൾ എന്നെക്കൊണ്ട് ചെയ്യിക്കുന്നതാണ് ഇതെങ്കിലും ചെയ്യ് എന്ന മട്ടിൽ. പൂട്ടിപ്പോയ അണ്ടിയാപ്പീസിന്റെ പുകക്കുഴലുപോലെ മണ്ട പോയ തെങ്ങ് അതിന്റെ ചോട്ടിലാണ് അഗ്നിഹോത്രം. ഇലക്ക് തീ കൊടുക്കും മുൻപ് ചുണ്ടിലെ സിഗററ്റിനും കൊടുത്തിരിക്കും. രണ്ടു പുകകൾക്കിടയിൽ അന്തമില്ലാതെ ഞാനിരിക്കും എന്റെ കാരമരത്തിൽ നിന്നും നിലയ്ക്കാത്ത ഇല മഴ പത്തു മുപ്പതു കൊല്ലമായി എത്ര...

സൂര്യകാന്തം

എന്നിലേയ്ക്ക് നീട്ടിയ നനുത്ത വിരലിൽ കൊരുത്തിരിക്കുന്ന നിറമുള്ള ഒരു മൗനം. കണ്ണുനീരുപ്പളത്തിനു മേൽ പ്രണയത്തിന്റെ പരവതാനിക്ക് പച്ചനിറം. അതിനും മുകളിൽ നീ നട്ടുനനയ്ക്കുന്ന സൂര്യകാന്തികൾ. വസന്തത്തിന്റെ ഭ്രൂണങ്ങളും പേറി, ഇടനെഞ്ചിനൊപ്പമെരിഞ്ഞ മണൽക്കാടിന്റെ ദൂരങ്ങൾ താണ്ടിവരുന്ന കാറ്റ്. മഴ പെയ്യുന്നുണ്ട്, കല്പനയുടെ ചില്ലുജാലകങ്ങളിലൂടെ എത്തിനോക്കുന്നത് കാമനയുടെ തൂവാനം. ഈറനായ ജാലകപ്പഴുതിലൂടെ അവളുടെ ആകാശങ്ങളുടെ അതിർത്തികൾ കടന്ന് അവന്റെ കാറ്റിന്റെ തേർത്തടത്തിൽ പ്രതീക്ഷയുടെ വെൺമേഘക്കീറുകൾ. ഇപ്പോൾ മഴയൊഴിഞ്ഞ ആകാശത്തിന്...

പരശുറാമിലെ പതിനൊന്നാം നമ്പർ സീറ്റിൽ

എതിർവശത്തുകൂടി ഏണികയറിയാണെത്തിയത് വണ്ടി നീങ്ങിത്തുടങ്ങിയ മഴയുള്ള പുലർകാലത്ത് പതിനൊന്നാം നമ്പർ സീറ്റിൽ പതിവുപോലെ ഉരഞ്ഞ് സ്ത്രീകൾക്കിടയിൽ പതുങ്ങുന്ന പൂച്ചയായി അവൾ... ഏതോ വീട്ടമ്മ. കഴുത്തൊടിഞ്ഞ താറാവിന്റെ കുരുങ്ങിയ പ്രാണൻ പോലെ ദുർബ്ബലമായ എന്തോ ഒന്ന് തൊണ്ടക്കുഴിയിൽ ഉയർന്നുതാണു. പുകക്കുഴൽ നിശ്വാസം പോലെ അഹിതമായ കുരുന്നൊച്ചയോടെ മുഖം ചാഞ്ഞുവീഴുന്ന ഉറക്കം തൂങ്ങലിന്നിടയിൽ എത്രയോ നട്ടുച്ചകൾ തിളച്ചു? സൂര്യനില്ലാത്ത സന്ധ്യകളും നിലാവില്ലാത്ത രാത്രികളും ദയാഹീനമായി...

മൈന

ക്ലീ ക്ലീ ക്ലീ ക്രൂ ക്രൂ ക്രൂ സുരേഷ് തിരിഞ്ഞു നോക്കി മുറ്റത്തൊരു മൈന. പാഠപുസ്തകത്തിലെ മൈനയെ പിന്നീടെങ്ങും കണ്ടില്ല നാട്ടിൽ സ്ഥിരതാമസമാക്കിയതിനാൽ കാട്ടിൽനിന്ന് പുറത്താക്കിയിരുന്നു പുസ്തകത്തിലൊക്കെ വന്നതിനാൽ നാട്ടുകിളികളും ഒഴിവാക്കി ഒറ്റയായ് കണ്ടാൽ ആളുകൾ ഓടിക്കും ഇരട്ടയായാൽ പറന്നകലും ഇരുണ്ട നിറമായതിനാലാവാം ആരും കൂട്ടത്തിൽ കൂട്ടിയില്ല പരിചയക്കാരില്ലാത്തതിനാൽ നഗരത്തിലും ഒരിടമില്ല സുരേഷിനെ തേടിപ്പോയി അയാൾ ഗൾഫിലേക്ക്...

ചോദ്യാവലി

എവിടെ നിന്നാണ് നീ വരുന്നത്? എന്നിട്ട് എങ്ങോട്ടേക്കാണ് പോകുന്നത്? വരുമ്പോൾ ഒന്നും തന്നില്ലേ? പോകുമ്പോൾ ഒന്നും കൊണ്ടുപോയില്ലേ? ഇനി, നീ കൊതിച്ചത് കേട്ടില്ലെന്നോ? നീ നിനക്കാത്തത് കണ്ടെന്നോ? കണ്ടിട്ടും കാണാത്ത ഭാവത്തിൽ, കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ, മുഖം തിരിച്ചെന്നോ? തിരിച്ചു വരുമെന്ന് വാക്ക് തന്നില്ലേ? അപരിചിതമായൊരു ചിരിപോലുമില്ലെന്നോ? പരിചിതമായ വഴികളെ കാലടികൾ മറന്നെന്നോ? അടഞ്ഞു കിടന്ന മിഴിവാതിലുകളിൽ പ്രതീക്ഷയറ്റൊരു...

ഇന്ദ്രജാലം (ഒടിയന് )

ഓർമ്മയിൽ നിൻ നിഴൽപ്പാടുകൾ കാലത്തി- നോരോയിടങ്ങളിൽ നിൻ ഒടിപ്പാടുകൾ നീ വന്ന നീലക്കരിമ്പനക്കാടുകൾ നീ മാഞ്ഞുപോയ നിലാവിൻ്റെ ചോലകൾ ദേഹാന്തരത്തിൻ മറന്ന സ്വപ്നങ്ങളിൽ നീയിന്ദ്രജാലമായ് വീണ്ടുമെത്തീടുന്നു താരകങ്ങൾ, തമോഗർത്തങ്ങൾ, രാവിൻ്റെ പൂവുകൾ  തൂവും കടുത്ത ഗന്ധങ്ങളും പാതിരാച്ചൂട്ടിൻ കനൽപ്പടർപ്പിൽ മന്ത്ര- വേദത്തിനേതോ കറുത്ത കാൽപ്പാടുകൾ- നീ വന്നതീവഴിയെന്നോതിയോടുന്ന പാണൻ്റെ...

അപരിചിത ആത്മാക്കൾ

അർത്ഥമറിയാതെ കൊരുത്ത വാക്കുകളെ അക്ഷരങ്ങൾ ഇരുട്ടിലുപേക്ഷിക്കുന്നു. ചോദ്യം ചെയ്യുന്നുണ്ടാകും മരവിപ്പിനാൽ മരിച്ചുകൊണ്ടിരിക്കുന്ന ഒറ്റപ്പെട്ട നിശബ്ദതയെ. അപരിചിതരായ രാത്രി സഞ്ചാരികളിൽ പത്തിവിടർത്തിയ അമർഷങ്ങൾ, കണ്ണിൽ തീനിറച്ചു പതുങ്ങിയിരുപ്പുണ്ട്. തിളയ്ക്കുന്ന മരണത്തിൽ വെന്തുവിളറിയ സ്വപ്‌നങ്ങൾ തിരിച്ചു പോയെന്നുറപ്പായ വിളികളോർത്ത് വിതുമ്പുന്നു. അറിയുന്നു ഞാനും അടക്കിപ്പിടിക്കുന്ന രഹസ്യങ്ങളും പിന്തുടരുന്ന ഭയങ്ങളും അവശേഷിക്കുന്ന നിശബ്‌ദതയും. കനിവിന്റെ...

തോറ്റ മുയലിന്റെ മകൻ

എന്റെ അച്ഛൻ, മുയൽ.പി.നമ്പൂതിരി ആരോപണ വിധേയനാണ്. നിങ്ങളുടെ കണ്ണിൽ അഹങ്കാരിയുമാണ്. മുഴുവൻ സമയ വെള്ളമടിക്കാരനായി സമൂഹത്തിൽ ഇഴഞ്ഞു നടക്കുന്ന ശ്രീ: ആമ.കെ.പൊതുവാളുമായി അച്ഛൻ ഓടിത്തോറ്റു. ഇനിയെങ്കിലും സത്യം പറയട്ടെ, അന്ന് അച്ഛന് ദേഹസുഖം കുറവായിരുന്നു. അച്ഛൻ സ്ഥിരം തൊഴിലില്ലാത്ത ഗതികെട്ട ഒരു മുട്ടുശാന്തിപ്പൂജാരി ആയിരുന്നു. ഒരാഴ്ചയായി ജോലിയും കൂലിയും ഇല്ലാതെ കിണറ്റിലെ...

അയൽക്കാരി

അകോമളമെനിക്കാ ഓർമ്മകളെങ്കിലും അവാക്യമായിരുന്നാ നൊമ്പരങ്ങൾ ആദ്യ പ്രണയം വിടരാതെ കൊഴിഞ്ഞ അരക്ഷിതയായൊരാ കൗമാരം. അനപദ്യമാമെന്റെ അനഘ സ്വപ്നങ്ങൾ അതിഗൂഢ മൗനംതൂകി പക്ഷേ അനുനാദം മുഴക്കി അഭിനിവേശങ്ങൾ അന്തരാത്മാവുമായ് കലഹം പതിവായ് അയൽനാട്ടിലായിരുന്നില്ലാ വിവാഹം ആഘോഷങ്ങളെ അനുഗമിക്കാതെ ആണാന്തരങ്ങളിൽ മൂക്കും മുടിയും മുലയുമില്ലാതെ അയൽക്കാരിയായ് ഞാനൊരു കാഴ്ചക്കാരിയായ് അന്നു കൊട്ടിയടച്ചതാണാ ജാലകപാളികൾ ആത്മഗതത്തിന്റെ...

കടല്‍ പോലെ

ഞാന്‍ സ്വയമൊരു കടലാകുന്ന നിമിഷം നീയൊരു നദിയാകൂ. നോവു പൊതിയുന്ന ഓര്‍മ്മകളെ നിന്‍റെ മടിത്തട്ടില്‍ ഒളിപ്പിച്ചു ആരും കാണാതെ എന്നിലേക്ക് പകര്‍ന്നു തരൂ . മറന്നുപോയ കിനാക്കളെ ആകാശത്തിലേക്ക് പറത്തിവിട്ട്  മേഘപാളികളാല്‍ കൊട്ടാരം കെട്ടി മഞ്ഞു കണങ്ങളാല്‍ ഉമ്മവച്ചു പാറിപറക്കട്ടെ കുഞ്ഞു നക്ഷത്രങ്ങളെ പോല്‍. നൂറു നൂറു പുഴകളെ...

Latest Posts

error: Content is protected !!