എന്റെ വായന : പുരുഷാരവം (കഥകള്‍)

മികച്ച ഒരു എഴുത്തുകാരന്‍ എന്നത് പോലെ നല്ലൊരു വായനക്കാരനും എഡിറ്ററും ആണ് സി പി അനില്‍കുമാര്‍. അദ്ദേഹത്തിന്റെ , കഥകളുടെ തിരഞ്ഞെടുപ്പും എഡിറ്റിങ്ങും അതിനാല്‍ തന്നെ വളരെ നല്ല ഒരു വായനാനുഭവം സമ്മാനിച്ചു എന്നത് സന്തോഷകരം തന്നെ .

എന്റെ വായന – ശിൽപവൃക്ഷം (കവിതകൾ) : രാജേഷ് ബി.സി

ഈ പുസ്തകത്തിലെ കവിതകൾ എല്ലാം ഗദ്യപാറ്റേൺ പേറുന്ന ചെറു കവിതകളാണ് . എന്നാൽ ,നല്ലൊരു സംഗീതജ്ഞന് ഇവയെ ഈണത്തിൽ ചൊല്ലാൻ ബുദ്ധിമുട്ടും ഉണ്ടാകില്ല. പ്രണയം, ജീവിതം, രാഷ്ട്രീയം തുടങ്ങിയ പരമ്പരാഗത കാവ്യ വഴികളിലൂടെ ഒക്കെയും ഈ പുസ്തകം സഞ്ചരിക്കുന്നുണ്ട്.

എന്റെ വായന – കുന്താപുരത്തെ കടൽ(കഥകൾ) – ഡോ. വള്ളിക്കാവ് മോഹൻദാസ്

വളരെ ലളിതമായി എന്നാൽ മനോഹരമായി പറഞ്ഞു പോകുന്ന കഥകൾ. ഭാഷയുടെ ലാളിത്യം മാത്രമല്ല കഥയെ മികച്ച താക്കുന്നത് അവയുടെ വ്യവഹാര തലങ്ങളുമാണ്. ജീവിതത്തിലെ നമ്മൾ കണ്ടിട്ടും കേട്ടിട്ടുമുള്ള കുറേ മനുഷ്യരെ ഒരു പുസ്തകത്തിൽ ഒതുക്കി എഴുത്തുകാരൻ വച്ചുനീട്ടുകയാണ്.

എന്റെ വായന : നശാ (കവിതകള്‍ )

കവിതകളുടെ വായന എന്നത് ഒരു അനുഭൂതിയാകുന്നത് വ്യത്യസ്ഥത സ്പര്‍ശിക്കുമ്പോഴാണ് . കവിതകളുടെ രൂപഭാവങ്ങളെ , പരമ്പരാഗതകളെ ഒക്കെ കീഴ്മേല്‍ മറിക്കുന്ന പരീക്ഷണങ്ങളുടെ കാലമാണിത് .

എന്റെ വായന : കനല്‍പ്പെണ്ണ് (കവിതകള്‍)

മൊത്തം 56 കവിതകളാണ് ഈ പുസ്തകത്തില്‍ നമുക്ക് വായിക്കാൻ കഴിയുക. ഈ 56 കവിതകൾ രാഷ്ട്രീയപരമായും സാമൂഹ്യപരമായും ഉള്ള കാഴ്ചപ്പാടുകൾ, പ്രണയം ജീവിതം എന്നിവയുടെ അടയാളപ്പെടുത്തലുകൾ, കവിതയിലേക്കുള്ള കടന്നുവരവിന്, കവിത എങ്ങനെ തന്നിലേക്ക് ആഴ്ന്നിറങ്ങുന്നുവെന്നത്, കവിത എങ്ങനെ തന്നെ സ്വാധീനിക്കുന്നു

എന്റെ വായന : അമ്ലം (കഥകള്‍)

സിതാരയുടെ കഥകൾ മനുഷ്യ മനസ്സിൻറെ പ്രത്യേകിച്ചും സ്ത്രീ മനസ്സിൻറെ ഭൂഖണ്ഡങ്ങളെ തുറന്നുകാട്ടുന്നതാണ്. സമരവീര്യവും ഇച്ഛാശക്തിയുമുള്ള സ്ത്രീയുടെ മനോവിചാരങ്ങൾക്ക് സ്ത്രീകളുടെ മനോവിചാരങ്ങള്‍ക്ക് ശക്തമായ ഭാഷ നൽകുകയാണ് ഈ കഥകളൊക്കെ.

ഉറക്കെക്കൂവണം (കവിതകള്‍ )

പ്രത്യേകിച്ച് എന്തെങ്കിലും സംഭവിക്കുമെന്ന് ശുഭാപ്തിവിശ്വാസമൊന്നും ഈ കവിതകളിൽ കവി പങ്കു വയ്ക്കുന്നില്ല. എന്നാൽ ഇവിടെ നാം ജീവിച്ചിരുന്നെവെന്നും നാം എന്തായിരുന്നു എന്നും സഹജീവികളോട് നാം നീതി പുലര്‍ത്തിയിരുന്നുവോ ശരിക്കും എന്നത് അറിഞ്ഞിരിക്കണം എന്നൊരു നിര്‍ബന്ധം കവിതകള്‍ക്കുണ്ട് .

എന്റെ വായന : അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി (നോവല്‍)

നോവല്‍ രചനാ രീതിയില്‍ ഒരു പുതിയ പ്രവണത കൊണ്ട് വരാന്‍ ബന്യാമിന്‍ എന്ന എഴുത്തുകാരന് കഴിഞ്ഞിരിക്കുന്നു എന്നാണ് ഈ നോവല്‍ വായനയില്‍ അനുഭവപ്പെടുന്നത്. കാരണം , ഇക്കാലത്തെ ഒരു വലിയ ട്രെന്‍ഡ് ആണ് പിന്നീട് വരാന്‍ പോകുന്ന ഒരു പ്രൊജക്ടിന്റെ ട്രെലര്‍ ഇറക്കുക എന്നതും ഒടുവില്‍, തുടരും എന്നൊരു സന്ദേശം നല്‍കുന്നതും . സിനിമാരംഗത്ത് മലയാളത്തിലടക്കം അടുത്തു കണ്ട ഒരു സംഗതിയായിരുന്നു ഇത്.

എന്റെ വായന : ഒട (കഥകള്‍)

ജിന്‍ഷ ഗംഗയുടെ ഒൻപതു കഥകള്‍ അടങ്ങിയ ഒരു സമാഹരണം ആണ് “ഒട” എന്ന പുസ്തകം. ഡി. സി. ബുക്സ് ഇറക്കിയ ഈ പുസ്തകത്തിന്റെ രണ്ടാം എഡിഷന്‍ ആണ് വായനയ്‌ക്കെടുത്ത്. കെ.ആര്‍.മീരയുടെ അവതാരികയോടെ ഇറങ്ങിയിരിക്കുന്ന ഈ കഥകള്‍ വായനയില്‍ സന്തോഷാനുഭവം നൽകി എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു.

കമ്പരരുടെ രാമായണകഥ (ഗദ്യം )

ചോള രാജാക്കന്മാരുടെ കാലത്ത് ജീവിച്ച കവി പ്രമുഖനായ തമിഴ് കവി കമ്പര്‍ എഴുതിയ രാമായണത്തിന്റെ പദ്യരൂപത്തെ മലയാളത്തില്‍ ഗദ്യത്തിലേക്ക് മൊഴിമാറ്റം ചെയ്യുകയാണ് എഴുത്തുകാരന്‍ ഇവിടെ. വാത്മീകി രാമായണത്തിന്റെ പല സംഗതികളിലും കമ്പരരുടെരാമായണം വ്യത്യസ്തപ്പെട്ടു കാണാന്‍ കഴിയുന്നു എന്നത് ഒരു വേറിട്ട വായനയായി കാണാന്‍ കഴിയും.

Latest Posts

error: Content is protected !!