111 ചെറിയ കഥകൾ
പി സുരേന്ദ്രൻ്റെ 111 ചെറിയ കഥകൾ ഇത്തരം കൊച്ചു കൊച്ചു കഥകൾ ആണ്. ആ കഥകൾക്കുള്ളിൽ ഒരുപാടു അർത്ഥങ്ങളും ആശയങ്ങളും ചിന്തകളും ഒളിഞ്ഞു കിടക്കുന്നുണ്ട്.
ടിപ്പു സുൽത്താൻ (ജീവചരിത്രം)
ഒരു പുസ്തകത്തിന് വായനക്കാരെ സ്വതന്ത്രമായി ചിന്തിക്കാൻ സഹായിക്കുന്നു എങ്കിൽ ആ പുസ്തകം അതിന്റെ ധർമ്മം പൂർത്തിയാക്കി എന്നാണർത്ഥം. തീർച്ചയായും വായിക്കേണ്ട ഒരു പുസ്തകം തന്നെയാണ് ടിപ്പുസുൽത്താൻ .
വേരുകൾ(നോവൽ)
എഴുത്തിലെ ജനകീയനായ എഴുത്തുകാരൻ മലയാറ്റൂർ രാമകൃഷ്ണൻ തന്റെ കൃതികൾ എല്ലാം തന്നെ ജീവിതത്തെ അടുത്തു നിന്നും നോക്കി കാണുന്ന രീതിയിൽ എഴുതിയിട്ടുള്ളതാണ് . സ്വയം ഒരു കഥാപാത്രമായി നിൽക്കുന്ന രീതിയിൽ എഴുതുകയും അതിൽ യാഥാർഥ്യത്തിന്റെ നെരിപ്പോട് പ്രകടമായി നിലനിർത്തുകയും ചെയ്യുക ഒരു ശൈലിയാണ് അനുഭവപ്പെട്ടിട്ടുണ്ട് .
രതിയും ദാമ്പത്യവും (ലൈംഗികം )
ഡോക്ടർ ജെ. കെ. എഴുതിയ രതിയും ദാമ്പത്യവും എന്ന പുസ്തകം പ്രായപൂർത്തിയായ കുട്ടികൾക്കും ദമ്പതികൾക്കും ഒരുപോലെ ഉപയോഗമുള്ള ഒരു പുസ്തകം ആണ് .
ദൈവത്തിന്റെ കണ്ണ് (നോവൽ)
എഴുതാൻ പഠിക്കുന്നവരും എഴുതി തഴക്കം വന്നെന്നു കരുതുന്നവരും ഒക്കെ വായിച്ചിരിക്കേണ്ട ആവശ്യം നോവലുകളിൽ ഒന്നായി ഇതിനെ നിർദ്ദേശിക്കാൻ ആഗ്രഹിക്കുന്നു .
പോസ്റ്റുമോർട്ടം ടേബിൾ (പഠനം )
ഒരു അധ്യാപിക കൂടിയായ എഴുത്തുകാരി വളരെ നല്ല ഭാഷയിൽ എടുത്തു പറഞ്ഞാൽ മലയാളഭാഷയുടെ വൈവിധ്യതയും സാധ്യതയും ആംഗലേയ പദങ്ങളിൽ നിന്നു മാറി പ്രയോഗിച്ചുകൊണ്ട് എഴുതിയ ഈ പുസ്തകം ഒട്ടനവധി കൊലപാതകങ്ങളും ആത്മഹത്യകളും അപകടമരണങ്ങളും എങ്ങനെയാണ് മനസ്സിലാക്കുകയും അതിനെ നിശ്ചയിക്കുകയും ചെയ്യുന്നതെന്ന വസ്തുതകളെ ലളിതമായി അവതരിപ്പിക്കുന്നു .
ഉദകപ്പോള (നോവൽ)
ഉദകപ്പോള എന്ന നോവൽ പത്മരാജന്റെ ആഖ്യായന മിഴിവിന്റെ നല്ലൊരു ഉദാഹരണമായി കാണാം . ഫസ്റ്റ് പേഴ്സൺ രീതിയിൽ കഥയെ അവതരിപ്പിക്കുന്ന ശൈലിയിലാണ് ഈ നോവൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് .
ആയുസ്സിന്റെ പുസ്തകം.(നോവല്‍)
സി.വി.ബാലകൃഷ്ണന്റെ, "ആയുസ്സിന്റെ പുസ്തകം" പ്രമേയം കൊണ്ട് വലിയ നല്ലൊരു തലത്തില്‍ നില്‍ക്കുന്നുണ്ട്. ആശയപരമായും ഭാഷാപരമായും നിറഞ്ഞു നില്‍ക്കുന്ന വൈവിധ്യവും അതിന്റെ സ്വീകാര്യതയും ഈ നോവലിനെ വ്യത്യസ്ഥമാക്കുന്ന ഒന്നാണ് .
ആല്‍ഫ (നോവല്‍ )
ടി ഡി രാമകൃഷ്ണന്റെ നോവലുകള്‍ ഒരു പ്രത്യേക മാനസിക തലത്തിലും ചിന്താധാരയിലും നിന്നുകൊണ്ടുള്ള എഴുത്തുകള്‍ ആയി അനുഭവപ്പെട്ടിട്ടുണ്ട് . ഫ്രാൻസിസ് ഇട്ടിക്കോരയും മാമാ ആഫ്രിക്കയും വായിച്ചിട്ടുള്ള ഒരു അനുഭവതലം മനസിലുണ്ടായിരുന്നു .
വീണപൂവ്
ഹാ പുഷ്പമേ! എന്ന വരികള്‍ അറിയാത്ത , ചൊല്ലാത്ത മലയാളികള്‍ ഇന്നും വളരെ കുറവാകും . ഒരു പൂവിനേക്കുറിച്ച് കവിത എഴുതുക ആ കവിത വായനക്കാര്‍ ഹൃദയത്തിലേക്ക് ഏറ്റെടുക്കുക . അതൊരു അനുഭവമാണ് .













