രേഖ ആർ താങ്കൾ
രേഖയുടെ നോവൽ പഠനങ്ങൾ – 6 : അറ്റുവീണതിന്റെ അവസാനപിടപ്പ്
2018 ജൂലൈ 27ന് വ്യാസപൂർണിമയിൽ, രക്തചന്ദ്രനുദിച്ച രാത്രിയിൽ നിലച്ചുപോയ സങ്കീർണ്ണമായ ഒരു മനുഷ്യബന്ധത്തെ ജീവിതസമുദ്രത്തിൽ നിന്നും മഥനം ചെയ്തെടുക്കുകയാണ് കഥാകാരൻ.
രേഖയുടെ നോവൽ പഠനങ്ങൾ – 5 : വയൽനാടിന്റെ വനഗാഥ
വ്യത്യസ്ത മാനങ്ങളിൽ വായിച്ചെടുക്കാവുന്ന ഒരു നോവലാണ് വല്ലി. സർവ്വചരാചരങ്ങൾക്കും മേലുണ്ടാകുന്ന അധിനിവേശവും ചൂഷണവും പാർശ്വവൽക്കരണവും അതിജീവനവും ഇതിൽ പരാമർശവിധേയമാകുന്നു.
രേഖയുടെ നോവൽ പഠനങ്ങൾ – 4 : അജ്ഞേയതയുടെ ആഖ്യാനപാഠം
മനുഷ്യത്വം അന്തർധാരയാക്കി തത്വചിന്തയും ശാസ്ത്രബോധവും സമന്വയിപ്പിച്ച് സവിശേഷരചനാ ശൈലിയിലൂടെ മലയാള നോവലിൽ തന്റേതായ ഒരു പാത അദ്ദേഹം നിർമ്മിച്ചു കഴിഞ്ഞു .
പുറപ്പാടിന്റെ പുസ്തകം മുതൽ ആൻറിക്ലോക്ക് വരെയുള്ള വി .ജെ . ജെയിംസ് നോവലുകൾ വിഷയസ്വീകരണത്തിൽ വ്യത്യസ്തത പുലർത്തുന്നവയാണ് . ഓരോ നിമിഷവും നമ്മുടെ ഉള്ളിലുള്ളതും
എന്നാൽ തീർത്തും അപരിചിതവുമായ ഒരു പ്രമേയമാണ് വി.ജെ.ജയിംസിന്റെ നിരീശ്വരൻ ആവിഷ്കരിക്കുന്നത് .
രേഖയുടെ നോവൽ പഠനങ്ങൾ -3 : നാട്ടുചൂരുള്ള പെൺപോരാട്ടങ്ങളുടെ കത
ഹിസ് സ്റ്റോറിയിൽനിന്ന് ഹെർ സ്റ്റോറിയായി നോവലിൽ ചരിത്രം രൂപാന്തരപ്പെടുന്നു. ഗതകാലസംഭവങ്ങളുടെ ആവിഷ്കാരം നോവലിസ്റ്റുപേക്ഷിക്കുന്നു. ഓർത്തെടുക്കുന്ന അനുഭവങ്ങളുടെ പുനഃരെഴുത്തായി ആഖ്യാനം മാറുന്നു. പഴങ്കഥയിൽ തുറന്നെഴുത്തിന്റെ കൗതുകം സമം ചേർത്ത് ഭാഷയുടെ കണ്ണൂർരുചിയിൽ ചാലിച്ച് ഒരു പുതിയ രസക്കൂട്ട് നോവലിൽ നിർമിച്ചിരിക്കുന്നു.
രേഖയുടെ നോവൽ പഠനങ്ങൾ -2 :വിപ്ലവവിശ്വാസങ്ങളും മാന്തളിരിലെ ശർക്കരപ്പാനിയും
'എഴുതുക' എന്ന് പറഞ്ഞാൽ പുതിയതായി ഒന്ന് സൃഷ്ടിക്കുക എന്നാണർത്ഥം. അതുകൊണ്ടാവും ആധുനിക എഴുത്തുകാരൻ നിർമ്മാണവേളയിൽ യാഥാർത്ഥ്യത്തെ അംഗീകരിക്കുന്നില്ല. കഥാവസ്തു എന്ന നിലയിൽ അതിനെ തന്റെ രചനയിൽ നിന്ന് ഒഴിവാക്കാനും അയാൾക്ക് കഴിയില്ല.
രേഖയുടെ നോവൽ പഠനങ്ങൾ -1 : ഇന്ത്യയുടെ ഹൃദയത്തിലൂടെ ഒരു തീവണ്ടി
ഓരോ മനുഷ്യനും ഒരുപാട് കഥകളാണ്. ഓരോ കുടുംബവും ഓരോ വംശമാണ്. ഓരോ ജീവിതപരിസരവും ഓരോ സാമ്രാജ്യമാണ്. ഒരുപാട് കഥകൾ കൊളുത്തിച്ചേർത്തിരിക്കുന്ന തീവണ്ടി ഒരു ഇതിഹാസമാകുന്നതങ്ങനെയാണ്.
അറവുമൃഗം
അറക്കാൻ ചാപ്പ കുത്തിയ ഉരുക്കളെപ്പോലെ
തെരുവിലൂടെ
ആട്ടിത്തെളിച്ചു
ചരിത്രം
ചരിത്രം
ചിലതൊക്കെ അടിച്ചു പരത്തി
മറ്റു ചിലത് വലിച്ചുനീട്ടി
മങ്ങിയെന്ന് പറഞ്ഞ്
വലിച്ചെറിഞ്ഞു.
ഒടുവിൽ നീ എത്തുമ്പോൾ
അന്നാകുമ്പോൾ നിനക്ക്
ആരെയും ഭയക്കാതെ
എന്നെ കാണാൻ വരാല്ലോ!
Let it be ‘X’-ഇത് ‘എക്സ്’ എന്നിരിക്കട്ടെ
അന്വേഷിച്ചുകൊണ്ടിരുന്നത്
എന്താണെന്ന് മറന്നുപോയിട്ട്