രമ പ്രസന്ന പിഷാരടി
ഓട്ടോഗ്രാഫ്
പഴയൊരോട്ടോഗ്രാഫിൻ
നിറം മങ്ങിയതാളിൽ
ഉതിർന്നു കിടക്കുന്നു
ഓർമ്മതൻ വസന്തങ്ങൾ.
പ്രിയം തൊട്ടെഴുതിയ
സന്ദേശങ്ങൾ; പകൽ
വെട്ടത്തിൽ ചിരി-
തൂവുന്ന വാക്കിൻ പൂക്കൾ
വിടർന്ന വേനൽപ്പാളി
മെല്ലവെ നീക്കി മഴ
വരുമ്പോൾ പൊഴിയുന്ന
ഇലകൾ പോലെ വഴി-
പിരിഞ്ഞോർ പല ദിക്കിൽ
കൂടുകൂട്ടിയോരവർ.
തിരഞ്ഞാൽ പോലും
കണ്ടുകിട്ടാത്ത മുഖമുള്ളോർ
അവരെയുണർത്തിയ
ഓട്ടോഗ്രാഫ് ശരത്ക്കാല-
മുണരും ഋതു പോലെ
അഗ്നി പോൽ തിളങ്ങുന്ന
സ്മൃതി,...
ഇന്ദ്രജാലം (ഒടിയന് )
ഓർമ്മയിൽ നിൻ നിഴൽപ്പാടുകൾ കാലത്തി-
നോരോയിടങ്ങളിൽ നിൻ ഒടിപ്പാടുകൾ
നീ വന്ന നീലക്കരിമ്പനക്കാടുകൾ
നീ മാഞ്ഞുപോയ നിലാവിൻ്റെ ചോലകൾ
ദേഹാന്തരത്തിൻ മറന്ന സ്വപ്നങ്ങളിൽ
നീയിന്ദ്രജാലമായ് വീണ്ടുമെത്തീടുന്നു
താരകങ്ങൾ, തമോഗർത്തങ്ങൾ, രാവിൻ്റെ
പൂവുകൾ തൂവും കടുത്ത ഗന്ധങ്ങളും
പാതിരാച്ചൂട്ടിൻ കനൽപ്പടർപ്പിൽ മന്ത്ര-
വേദത്തിനേതോ കറുത്ത കാൽപ്പാടുകൾ-
നീ വന്നതീവഴിയെന്നോതിയോടുന്ന
പാണൻ്റെ...
നീലക്കുറിഞ്ഞി
സ്യൂയിസൈഡം എന്നൊരു ലാറ്റിൻ വാക്കുണ്ടെന്നും അതിൽ നിന്നാണ് സൂയിസൈഡ് എന്നൊരു വാക്കുണ്ടായെതെന്നും അവന്തികയ്ക്ക് അന്നറിയില്ലായിരുന്നു. പതിനെട്ട് ശിശിരകാലങ്ങളുടെ പക്വതയിൽ മൈക്കിൾ കണ്ണിംഗ് ഹാമിൻ്റെ 'ദി അവേഴ്സ്' എന്ന പുസ്തകമോ ഗോഥേയുടെ 'ദി സോറോസ്...