നസീർ. കെ. എച്ച്, കാതിയാളം
ഇരുളിൽ നിന്നൊരു ആത്മാവ്
“ആരാണ് അവിടെ
ആ ഇരുണ്ട വലയത്തിനുള്ളിൽ?”
ഉറക്കത്തിന്റെ അതിർത്തികളിൽ
മറഞ്ഞുനിന്നൊരു ചോദ്യം
എന്റെ മനസ്സിനെ
രാത്രിയോളം വേട്ടയാടിക്കൊണ്ടിരുന്നു.
ശില്പങ്ങൾ നമ്മോട് പറയുന്നത്
കല്ല്
ഒരു ദിവസം പെട്ടെന്ന്
ശില്പമായി മാറിയതല്ല.
നൂറ്റാണ്ടുകളുടെ ഉറക്കത്തിൽ
മണ്ണിന്റെ ഇരുണ്ട ഗർഭത്തിൽ
അത് കിടന്നിരുന്നു







