ബിന്ദു തേജസ്
തീ വിൽക്കുന്നവർ
മരണ വ്യാപാര നഗരത്തിലൊരുവൻ
കനൽപ്പൊട്ടിന് കാവലിരിക്കുന്നു
തീ വിറ്റ് ജീവന് ചൂട് പകരുന്നു
സർവ്വ കാലങ്ങൾക്കും സാക്ഷി
അവളുടെ ആഗ്രഹങ്ങളെല്ലാം
നടത്തിക്കൊടുത്താൽ
നീയൊരു പമ്പര വിഡ്ഢിയെന്ന് പ്രപഞ്ചം
പണയ നിലങ്ങളുടെ പരിഭവങ്ങൾ
വാടക ഗർഭം ചുമക്കുന്നൊരുവൾ
മുഖപ്രസാദമില്ലാതെ
ആലസ്യം പുതച്ചിരിക്കുന്നു.
മൂടിവയ്ക്കപ്പെട്ടത്..
അവളുടെ മുടിപ്പിന്നലുകളിൽ നിന്നും
ആത്മഹത്യചെയ്ത സ്വപ്‌നങ്ങൾ ഞാന്നു കിടന്നു..
മൂക്കുത്തിക്കല്ലിൽനിന്നും
ചോരചിന്തിയ പോലെ
മങ്ങിയ തിളക്കം ഒലിച്ചുകൊണ്ടിരുന്നു..
ഇങ്ങനെയും ചില നേരങ്ങളുണ്ട്
ഉറുമ്പുകൾ
ദ്വീപ് മുഴുവൻ തിന്നുതീർക്കുന്ന
കഥപോലെ,
എന്റെ രക്തം തന്നെ ഊറ്റി കുടിച്ച്
ദിവസവും ഞാൻ വിളറിക്കൊണ്ടിരിക്കുന്നു.
വിചിത്ര ദർശനങ്ങൾ
ഉറക്കം നടിക്കുന്ന നിങ്ങളെ
എങ്ങനെ ഉണർത്തുമെന്ന്
ജാലകങ്ങൾക്കപ്പുറത്തേക്ക്
മനസ്സിന്റെ ചില്ലുപാളികൾ മെല്ലെ തുറന്നിട്ട്,
ഏകാന്തവും വിജനവുമായ ഇരുൾ പാതയിലൂടെ
പാനപാത്രങ്ങൾ നിറയ്ക്കപ്പെടുമ്പോൾ
കണ്ണുകൾ കുടിച്ചുവറ്റിച്ച
ജലമൊഴിഞ്ഞ നീലത്തടാകത്തിൻ്റെ
വേരുകൾ തെളിഞ്ഞിരിക്കുന്നു.
മഴയെന്നെയും കടന്ന് പോകുമ്പോൾ
എനിക്കൊപ്പം ജനിച്ചൊരീ പുതുമഴ
ചിണുങ്ങി പിണങ്ങി ചിരിച്ചൂ മഴ,
പുഷ്പ റാണി
റെയിൽപ്പാളത്തിനടുത്തു നിന്നും
വള്ളിച്ചെരുപ്പിട്ട കാലുകൾ