സർവ്വ കാലങ്ങൾക്കും സാക്ഷി

അവളുടെ ആഗ്രഹങ്ങളെല്ലാം
നടത്തിക്കൊടുത്താൽ
നീയൊരു പമ്പര വിഡ്ഢിയെന്ന് പ്രപഞ്ചം .

കാമുകിയാണേൽ ലോകം മുഴുവനും
അവൾക്കു വേണ്ടി പുതുക്കി പണിയും .
കെട്ടിയോളണേൽ
അതൊരു വിഡ്ഢിത്തവും ;
പൊരുത്തക്കേടുകളുടെ
മീൻ വലക്കണ്ണികൾ .

അങ്കുശമില്ലാത്ത ചാപല്യമല്ലേ
അത്ര മതി .

മിന്നു വീണാൽപ്പിന്നെ
നല്ലപാതിയുടെ പിന്നിലാണ്
ആഗ്രഹങ്ങളും നടക്കാറ് പോലും ,

പുതിയ പെണ്ണുങ്ങൾ
പിന്നിലേ പോകാറില്ലത്രേ
ഒപ്പമല്ലെങ്കിൽ ഒരൽപം മുന്നിൽ .
കാലം കാത്തുവച്ച കാവ്യ നീതി !

എങ്കിലും “താണു കിടക്കുന്നു …”
അന്നന്നത്തെ അന്നത്തിന്
ചേറും പുകയുമായി മുഷിയുന്ന
അനേകർ ..

ജീവിതം കാട്ടിക്കൊതിപ്പിക്കുന്ന
അത്ഭുതങ്ങൾമാരീചനെപ്പോലെ
പിടി കൊടുക്കാതെ
മാഞ്ഞു പോകുന്നു ..

ചെർപ്പുളശ്ശേരി, ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയാണ്..ആനുകാലികങ്ങളിലും നിരവധി ഓൺലൈൻ മാസികകളിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാക്കിൻ്റെ വെളിപാട്, വെയിൽപ്പൂക്കൾ, അതേ വെയിൽ എന്നീ കവിതാ സമാഹരങ്ങളിലും കവിതകൾ വന്നിട്ടുണ്ട്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി