ചിരട്ടക്കൈല്

ചിരട്ടക്കൈല് ഒരു
സ്മാരകമാണ്
ആയിരമോർമ്മകൾ
ഏറ്റുന്ന സ്മാരകം.

തകരപ്പാത്രത്തിൽ
മൂക്കോളം മുങ്ങിയ
രണ്ട് വറ്റിന്റെ വിശപ്പൂട്ടിയ
ഓർമ്മകളടങ്ങിയ
സ്മാരകം.

പശികുഞ്ഞുങ്ങളെ
സംതൃപ്തിയൂട്ടിയ
സ്മാരകം.

മൂട്ടിലെരിഞ്ഞ
കാന്താരിക്കൂട്ടിന്റെ
മധുരസ്മാരകം.

കഞ്ഞിവെള്ളത്തിനു
പാലിന്റെ രുചി വരുത്തും
സ്മാരകം

തിരിച്ചുപിടിച്ചമ്മ
ആയുധമാക്കിയ
സ്മാരകം

അട്ടക്കരി വീണു
നിറം മങ്ങിയാലും
മൂലയ്ക്കിട്ട കോപ്പിൽ
കേമനെന്നു
ഞെളിഞ്ഞു നിൽക്കും
സ്മാരകം

വയനാട് ജില്ലയിൽ പടിഞ്ഞാറത്തറ സ്വദേശിനി. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും എഴുതാറുണ്ട്.