അവസാനത്തെ കത്തിൽ അവൻ
ഇങ്ങനെ എഴുതിയിരുന്നു
” ഇനി കാണുമ്പോൾ,
എന്നോട് സുഖമാണോയെന്നു ചോദിക്കരുത്.
നിന്നോട് കള്ളം പറയാനെനിക്ക് ഇപ്പോഴും മടിയാണ് “
പക്ഷികൾ
ഭൂമിയിൽ
ഉടമയുള്ള
പക്ഷികളൊന്നും
ആകാശം കണ്ടിട്ടില്ല
കൂടിനെ വിശാലമാക്കി
അവരുടെ നാഥൻ
അവരെ പറ്റിച്ചുകൊണ്ടിരുന്നു
മുരടിച്ചുപോയ
ചിറകുകളെയോർത്ത്
പരിതപിക്കാൻകൂടി
അവർക്ക്
വിലക്കുണ്ടായിരുന്നു
ആകാശം
പുറത്താക്കപ്പെട്ടവർക്ക്
ഉള്ളതാണെന്നവരെ
ആരാവും പഠിപ്പിച്ചത്???