നിറമോലും രൂപമായി
അകതാരിൽ എത്തി നീ
അതിരൂപ സുന്ദര
നന്ദിനി ആയി
പുതുമഴ പൊഴിയുന്ന
രാത്രി നിന്നോർമ്മതൻ
കുളിരലയിൽ ഞാൻ
അലിഞ്ഞു വീണു
ചിതറി തെറിച്ചു
കിടന്നൊരാപൊട്ടുപോൽ
വളകളും താളം
പിടിച്ചു നിന്നു
അരിമണി പല്ലുകൾ
കാട്ടിയാ പുഞ്ചിരി
അഴകാലെ എൻനേർക്കു
നീട്ടി നിന്നു
മനസ്സിൽ തുടിക്കുമെൻ
ചെറുമണി പ്രാവ്കൾ
പറയാതെയന്നങ്ങു
പാറി പോയി
കിലുകിലെ ഉതിരും
കൊലുസിന്റെ ഓളവും
ഹൃദയത്തിൽ താളം
പിടിച്ചിരുന്നു
ഉടുനിരജാലത്തിൽ
നിന്നെ ഞാൻ കണ്ടപ്പോൾ
നറുനിലാ തിങ്കളും
മാറിപ്പോയി
അഴകേ എന്നാത്മ
സൗരഭമേ വിണ്ണിൽ
ഞാനുള്ള കാലം നീ
പൂത്തു നിൽക്ക.