
അവസാന വറ്റും
വലിച്ചേറ്റി
യാതനാപൂര്‍ണ്ണം
പ്രയാണം.
കിടപ്പുണ്ടനങ്കിത
അല്ല പൂപ്പാലിക,
അരികിലായ്,
തുറന്നിട്ട ചോറ്റുപാത്രം.
വന്നുപോം
മരവിച്ച ദേഹത്തില്‍
വ്രതനിഷ്ഠരാം
ചോണനുറുമ്പുകള്‍.
പെണ്ണിന് മനസ്സ_
ല്ലവയ്ക്കു ലക്ഷ്യം
കാമാതുരം
ഒളിപ്പിക്കും മോഹങ്ങള്‍.
അനാവൃതയെ_
ന്നിറുകിക്കിടക്കും
ചുറ്റിയണിഞ്ഞ
വസ്ത്രത്താല്‍
കിടക്കുന്നു പെണ്ണ്.
വരിവരിയായ്
ചുംബിച്ചകന്നു പോം
ലക്ഷ്യവിധേയരവര്
നിര്‍ഭയം.









