
കെട്ടുപോയ പ്രണയങ്ങളെക്കാൾ,
ചുവന്ന രക്തസാക്ഷിത്വത്തെ കുറിച്ചോ…
കൈത്തണ്ട മുറിച്ച കാമുകിയേക്കാൾ,
വിശന്നു മരിച്ച കൂട്ടുകാരനെക്കുറിച്ചോ…
കാവൽ പടയാളികളുടെ വായ്ത്താരികളെക്കാൾ,
സ്വയമേവ ജീവൻ കൊയ്ത കർഷകനെക്കുറിച്ചോ…
ആഘോഷമാക്കുന്ന പശുക്കൊലകളെക്കാൾ,
മാനം ഉരിച്ചുകൊന്ന പെൺകുഞ്ഞുങ്ങളെക്കുറിച്ചോ…
രാഷ്ട്രീയ വാദികളുടെ അധര വ്യഭിചാരത്തേക്കാൾ,
മത വ്യാപാരമുതലാളിമാരുടെ ആത്മ സംഘർഷത്തെക്കുറിച്ചോ…
ദേശീയതകളെ തടവിലാക്കുന്നവരേക്കാൾ,
ആർത്തവരക്തത്തിൽ അശുദ്ധികാണുന്നവരെക്കുറിച്ചോ…
പ്രണയച്ചൂടിൽ ഒളിച്ചോടുന്നവരേക്കാൾ,
ഏകാന്തതയുടെ അതിർത്തികൾ താണ്ടുന്നവരെക്കുറിച്ചോ…
സ്വേചാധിപതിയുടെ നിഴലുറപ്പുകളെക്കാൾ,
നിശ്ശബ്ദതയിൽ വടിയൂന്നിയ തണലിനെക്കുറിച്ചോ…








