
കാർമുകിൽ മാഞ്ഞ്
മാനം തെളിഞ്ഞ നേരം,
ഹൃദയത്തിൽ നിന്നവൾ
ആകാശത്തേക്കൊരു
പാലം നെയ്തു…
ഏഴുവർണ്ണങ്ങളിൽ
തിളങ്ങിയ പാലത്തിൻ
നീല വർണ്ണത്തിലൂടവൾ
ആകാശത്തേക്കൊഴുകി…
ഓർമ്മകളിൽ
അവന്റെ ചുംബനം…
അവളതിൽ വിടർന്നൊരു പുഷ്പമായി..
എല്ലാം അവളുടേതായി..
ഈ ലോകവും
ചെടികളും
പറവകളും
പൂക്കളും പുഴകളും…
എല്ലാമെല്ലാം അവളുടേത്….
മനുഷ്യരൊക്കെയും
അവളുടെ കുഞ്ഞുങ്ങളായി…
മുലയൂട്ടാനവൾ വെമ്പുന്ന നേരത്ത്
ഒരിടി മാനത്തു മിന്നി…
അവന്റെ കല്പനകൾ
അങ്ങിനെയാണ്
നിനച്ചിരിക്കാനേരത്തെ ഇടി പോലെ…
അവന്റെ വാക്കേറുകൊണ്ട്
വർണ്ണങ്ങൾ പിഞ്ഞി
പാലം മാഞ്ഞുപോയ്…
അവളോ
ആഴക്കഴത്തിലേക്ക്…
അതെപ്പോഴും അങ്ങിനെയാണത്രേ.








