ബാല്യകാലസഖികള്‍ (ഓർമ്മ )

പമ്മന്‍ എന്ന നോവലിസ്റ്റിനെ മലയാളം അറിയുന്നതു രതിയുടെ ഇന്ദ്രജാലം തീര്‍ക്കുന്ന എഴുത്തുകാരന്‍ എന്നാണ് . ഒളിച്ചു വച്ചല്ലാതെ വായിക്കാന്‍ ഇന്നും മലയാളിക്ക് കഴിയാത്തതും എന്നാല്‍ വായിക്കാതെ ഉള്ള് ആരും തന്നെ ഉണ്ടാകില്ല എന്നതുമായ പ്രത്യേകതകള്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ക്കുള്ള ഒരു ഖ്യാതിയാണ് .

മീരാസാധു (നോവെല്ല)

കെ ആര്‍ മീരയുടെ "മീരാസാധു " എന്ന നോവെല്ല പ്രതിനിധാനം ചെയ്യുന്ന കഥ പ്രണയത്തില്‍ പരാജയപ്പെട്ടുപോയ ഒരുവളുടെ ജീവിതത്തിന്റെ ദുരന്തമുഖമാണ് .

മഞ്ഞ് പൂത്ത വെയില്‍ മരം (കഥകൾ)

ശിവനന്ദ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന, അവതാരികയും ആസ്വാദനവും എഴുതിയ പ്രിയര്‍ക്ക് പോലും അജ്ഞാതയായ എഴുത്തുകാരിയുടെ മനോഹരമായ പതിനേഴു കഥകളുടെ കൂടാണ് "മഞ്ഞ് പൂത്ത വെയില്‍ മരം ".

ലോക ക്ലാസ്സിക് കഥകള്‍

ബാബു ജോസ് എന്ന എഴുത്തുകാരന്‍ എല്‍ ബി ജെ പബ്ലീഷിങ്ങിന്റെ കീഴില്‍ പുറത്തിറക്കിയ ലോക ക്ലാസ്സിക് കഥകള്‍ എന്ന പുസ്തകത്തില്‍ മൂന്നു കഥാകാരന്‍മാരുടെ ഓരോ കഥകള്‍ ആണ് പരിചയപ്പെടുത്തുന്നത് .

കാണാതായ വാക്കുകൾ (കവിതകൾ)

ഒരു കവി എന്നാൽ എന്തിലും കവിത കാണുന്നവനാകണം എന്ന സാമാന്യബോധത്തിനു ഉള്ളിൽ നിന്നു കൊണ്ടാണ് ശ്രീ അസീം കവിതകൾ കുറിച്ചിരിക്കുന്നത് എന്ന് കാണാം.

ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു (നോവല്‍)

. “ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു” എന്ന നോവലിന്റെ വായന നല്‍കുന്നത് ഒരു വ്യത്യസ്തമായ അനുഭവം ആണ് . ജീവിതത്തില്‍ എങ്ങുമെത്താതെ പോയ മനുഷ്യരുടെ നെടുവീര്‍പ്പുകള്‍ ആണ് ഈ നോവലിന്റെ ഇതിവൃത്തം .

അറബിപ്പൊന്ന്(നോവല്‍)

എക്കാലവും മനുഷ്യനെ ക്രൂരനും അത്യാഗ്രഹിയും കുറ്റവാളിയും ആക്കുവാന്‍ സ്വര്‍ണ്ണമെന്ന മഞ്ഞ ലോഹത്തിന് കഴിഞ്ഞിട്ടുണ്ട്.

അപസർപ്പക പരബ്രഹ്മമൂർത്തി (കഥകൾ)

"സുസ്മേഷ് ചന്ദ്രോത്തി"ൻ്റെ "അപസർപ്പക പരബ്രഹ്മമൂർത്തി" എന്ന കഥാസമാഹാരത്തിലെ ഏഴ് അപസർപ്പക കഥകളും ഏഴ് തലങ്ങളിൽ ഉള്ള കാഴ്ചകൾ ആണ് നല്കുന്നത്. രതിയും രാഷ്ട്രീയവും സാമൂഹിക ചിന്തകളും സദാചാര കാഴ്ചകളും നിറഞ്ഞ ഏഴു വ്യത്യസ്ഥ കഥകളാണിവ.

മുള്ളരഞ്ഞാണം (കഥകള്‍)

വെറും വായന മാത്രം അര്‍ഹിക്കുന്ന ഒരു എഴുത്തുകാരന്‍ ആയി കഥാകൃത്തിനെ വിലയിയരുത്താന്‍ കഴിയുകയില്ല . രതിയുടെയും മതത്തിന്റെയും കുറ്റകൃത്യങ്ങളുടെയും രാഷ്ട്രീയത്തിന്റെയും നൂലിഴകള്‍ കൊണ്ട് സമൂഹത്തിലെ കെടുകാര്യസ്ഥതകളെ വിമര്‍ശിക്കുകയും അവയിലൂടെ വായനക്കാരെ ശ്രദ്ധയോടെ നടത്തുകയും ചെയ്യുന്ന ശൈലിയാണ് വിനോയ് തോമസ് കൈക്കൊണ്ടിരിക്കുന്നത് എന്നു കാണാം .

എന്റെ ആണുങ്ങള്‍(ഓര്‍മ്മ)

ആദ്യ പുരുഷൻ, ആദ്യ ചുംബനം എന്നൊക്കെയുള്ള ക്ലീഷേ ചിന്തകളെ നളിനി ഈ പുസ്തകത്തിൽ ആവർത്തിക്കുന്നില്ല പക്ഷേ നാം , വായനക്കാർ പ്രതീക്ഷിക്കുക ഈ തിരഞ്ഞെടുക്കപ്പെട്ട പുരുഷൻമാർക്ക് സാധാരണ പുരുഷ സങ്കല്പങ്ങളിൽ നിന്നും ഉണ്ടാകുന്ന വ്യത്യസ്ഥതകൾ ആകും.

Latest Posts

error: Content is protected !!