തസറാക് എഡിറ്റോറിയൽ ഡെസ്ക്
പോലീസ് കലാകാരന്മാരുടെ കൂട്ടായ്മയായ ‘അക്ഷരദീപം’ രണ്ടാം വാർഷികത്തിലേക്ക്
നവംബർ ഒൻപതാം തീയതി കൊച്ചി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വച്ച് നടക്കുന്ന പോലീസ് കലാകാരന്മാരുടെ കൂട്ടായ്മയായ അക്ഷരദീപത്തിന്റെ രണ്ടാം വാർഷികം, പ്രശസ്ത സാഹിത്യകാരനും സാംസ്കാരിക നായകനുമായ പ്രൊഫസർ എം. കെ. സാനു ഉദ്ഘാടനം ചെയ്യുന്നു.
എം.കെ.ഹരികുമാർ ഔദ്യോഗിക ഭാഷാനയ ഉന്നതതലസമിതിയിൽ
കേരളസർക്കാരിന്റെ ഔദ്യോഗികഭാഷ സംബന്ധിച്ച ഉന്നതതലസമിതിയിലേക്ക് പ്രമുഖ സാഹിത്യവിമർശകനും 'അക്ഷരജാലകം' പംക്തീകാരനുമായ ഡോ.എം.കെ.ഹരികുമാറിനെ തിരഞ്ഞെടുത്തു.
48-ാമത് വയലാർ പുരസ്‌കാരം അശോകൻ ചരുവിലിന്റെ ‘കാട്ടൂർ കടവ്’ നോവലിന്
2024 ലെ വയലാർ പുരസ്‌കാരം എഴുത്തുകാരനായ അശോകൻ ചരുവിലിന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശില്പവും അടങ്ങിയതാണ് പുരസ്കാരം. '
2024-ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾക്ക് ഗ്രന്ഥങ്ങൾ ക്ഷണിക്കുന്നു
2024-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകൾക്കും എന്റോവ്മെന്റ് അവാർഡുകൾക്കും ഉളള ഗ്രന്ഥങ്ങൾ ക്ഷണിക്കുന്നു. 2021,2022,2023 വര്‍ഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് അക്കാദമി അവാര്‍ഡുകൾക്കും എന്റോവ്മെന്റ് അവാർഡുകൾക്കും പരിഗണിക്കുന്നത്.
യുവകവികൾക്കുള്ള നല്ല കവി അവാർഡ് പിവി സൂര്യഗായത്രിക്ക്
യുവകവികൾക്കായി ഏർപ്പെടുത്തിയ നല്ല കവി അവാർഡ് പിവി സൂര്യഗായത്രിയുടെ 'മേരിഹെസ്‌കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ് ' എന്ന കവിതാസമാഹാരത്തിനു ലഭിച്ചു.
എം.കെ.ഹരികുമാറിനു ഓണററി ഡോക്ടറേറ്റ്
ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റും മണിപ്പൂർ ഏഷ്യൻ ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റിയും ചേർന്ന് സാഹിത്യവിമർശകൻ എം.കെ.ഹരികുമാറിനു നല്കുന്ന ഓണററി ഡോക്ടറേറ് കൊല്ലം പ്രസ് ക്ളബിൽ ചേർന്ന ചടങ്ങിൽ ജസ്റ്റിസ് എൻ.തുളസിഭായി സമ്മാനിച്ചു.
ഡോ. സുകുമാർ അഴീക്കോട്-തത്ത്വമസി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച കഥാകൃത്ത് സജിനി എസ്. ( ജ്ഞാനസ്നാനം – ഫെമിന്‍ഗൊ...
ഡോ. സുകുമാർ അഴീക്കോട്-തത്ത്വമസി പുരസ്കാരങ്ങൾ 2023 പ്രഖ്യാപിച്ചു.
കഥാകൃത്ത് ടി.എന്‍. പ്രകാശ് അന്തരിച്ചു
എഴുത്തുകാരനും നാടകകൃത്തുമായ ടി എന്‍ പ്രകാശ് അന്തരിച്ചു. 68 വയസ്സായിരുന്നു. വലിയന്നൂര്‍ വാരത്തെ 'തീര്‍ഥം' വീട്ടിലായിരുന്നു അന്ത്യം.
കാവ്യകേളിയ്ക്ക് അരങ്ങുണരുന്നു; ഏഴാം പതിപ്പുമായി കവിതയുടെ കാർണിവൽ 2024 ഫെബ്രുവരി 27 മുതൽ 29 വരെ
മലയാള കാവ്യലോകത്തെ മാമാങ്കമായ പട്ടാമ്പി കവിതാകാർണിവലിന് ഫെബ്രുവരി 27- തീയതി പട്ടാമ്പി ഗവ: നീലകണ്ഠ സംസ്കൃത കോളേജിൽ തുടക്കം കുറിക്കും.
കവിതകൾ പെയ്തിറങ്ങിയ ‘കാഫ്’ കാവ്യസന്ധ്യ
കാഫിൻ്റെ (കൾച്ചറൽ ആർട്ട് & ലിറ്റററി ഫോറം) ആഭിമുഖ്യത്തിൽ ദുബായിൽ നിറഞ്ഞ സദസ്സിന് മുൻപിൽ അരങ്ങേറിയ കവിയരങ്ങും വിശകലനവും ശ്രദ്ധേയമായി.