രേഖ ആർ താങ്കൾ
രേഖയുടെ നോവൽ പഠനങ്ങൾ – 16 : വസന്തത്തിന്റെ ഇടിമുഴക്കം
സ്വന്തം ജീവിതം പാഴാക്കിക്കളഞ്ഞവരെന്ന് യഥാർത്ഥവിപ്ലവകാരികളെ ആക്ഷേപിക്കുന്ന ഒരു കാലത്തിരുന്നാണ് ഷീബ ഇ.കെ " മഞ്ഞ നദികളുടെ സൂര്യൻ" എഴുതുന്നത്.
രേഖയുടെ നോവൽ പഠനങ്ങൾ – 15 : കുമ്പസാരക്കൂട്ടിലെ ജല്പനങ്ങൾ
കാട്ടൂർ കടവ് ദേശമെഴുത്തും ദേശത്തിന്റെ രാഷ്ട്രീയമെഴുത്തും രാഷ്ട്രീയത്തിന്റെ ചരിത്രമെഴുത്തുമാണ്. കനോലി കനാലിന്റെ തീരത്തുള്ള ഒരു ഗ്രാമമാണ് കാട്ടൂർ കടവ്. ജലഗതാഗതം മെച്ചപ്പെടുത്താൻ മലബാർ കളക്ടർ ആയിരുന്ന കനോലി സായിപ്പ് കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെ 1848ൽ പണികഴിപ്പിച്ചതാണ് കനോലി കനാൽ. കനോലി കനാലിന്റെ തീരത്തുള്ള ധാരാളം കടവുകൾ നോവലിൽ പരാമർശിക്കപ്പെടുന്നുണ്ട്.
രേഖയുടെ നോവൽ പഠനങ്ങൾ – 14 : തടവിലാക്കപ്പെടുന്ന ആദിഭൂതങ്ങൾ
ഭൂതകാലത്തോട് എഴുത്തിനുള്ള പ്രണയം മലയാള നോവലുകളിലൂടെ കടന്നുപോകുമ്പോൾ ഏറെ പ്രകടമാണ്. കാലത്തിൻ്റെ ദാർശനിക സ്വഭാവത്തെയാണ് ആധുനിക മലയാള നോവലുകൾ ആവിഷ്കരിച്ചത്. എന്നാൽ സാമൂഹികസ്വഭാവമുള്ള കാലത്തിൻ്റെ ബാഹ്യാനുഭവത്തെയാണ് സമകാലനോവലുകൾ ആവിഷ്കരിക്കുന്നത്.
രേഖയുടെ നോവൽ പഠനങ്ങൾ – 13 : പരിഹരിക്കപ്പെടാത്ത വ്യഥകൾ
വൈയക്തികമായ അനുഭവപരിസരത്തിനു സമാന്തരമായ ഒരു സാമൂഹികപരിസരം നിർമ്മിക്കാൻ ജയമോഹൻ്റെ എഴുത്തിനു കഴിയുന്നുണ്ട് . നായാടിജീവിതത്തിൽ അമ്മയ്ക്കൊപ്പം കഴിഞ്ഞ കാലവും വർത്തമാനകാലം ആവശ്യപ്പെടുന്ന അഭിജാതജീവിതവും ഇടകലർത്തി ഭൂതവർത്തമാനങ്ങളെ ആഖ്യാനപ്രവാഹത്തിൽ ഇണക്കിച്ചേർക്കുന്നു . നായാടിജീവിതത്തിലെ വിശപ്പും പകപ്പും നായകൻ്റെ ഇന്ദ്രിയാനുഭവങ്ങളായി നോവലിലുടനീളമുണ്ട് .
രേഖയുടെ നോവൽ പഠനങ്ങൾ – 12 : കത്തിയെരിയുന്ന മനുഷ്യാവകാശങ്ങൾ
നോവലെഴുത്തിൻ്റെ പതിവുശീലങ്ങളെയും സമ്പ്രദായങ്ങളെയും നിരസിക്കാതെ, ഒരു പ്രത്യേകവംശത്തിൽ പിറന്നുപോയതിൻ്റെ പേരിൽ ഒരു ജനത അനുഭവിക്കുന്ന കൊടിയപീഡനത്തിൻ്റെ കഥയാണ് കഥാകാരി പറയുന്നത്.
രേഖയുടെ നോവൽ പഠനങ്ങൾ – 11 : സ്വതന്ത്രറിപ്പബ്ലിക്കിൻ്റെ ഭരണാധികാരി
നിങ്ങളിലെത്തുമ്പോൾ കാലത്തിനൊപ്പം സഞ്ചരിക്കുന്ന എഴുത്തുകാരൻ്റെ കാലത്തിനു മുന്നേയുള്ള സഞ്ചാരം കൂടിയാകുന്നുണ്ട് നോവൽ. എഴുപത് വയസ്സ് പിന്നിട്ട നിങ്ങൾ സ്വന്തം മരണം പ്രഖ്യാപിക്കാനായി വിളിച്ചു ചേർക്കുന്ന പത്രസമ്മേളനത്തിലാണ് നോവൽ ആരംഭിക്കുന്നത്.
രേഖയുടെ നോവൽ പഠനങ്ങൾ – 10 : സർവ്വലോകക്ഷേമത്തിനായുള്ള പ്രാർത്ഥന
ആത്മഹത്യാമുനമ്പിൽ നിൽക്കുന്ന മനുഷ്യാവലിയുടെ ഇത്തരത്തിലുള്ള ജീവിതാവസ്ഥകൾക്കെതിരെ ഒരു കൂർത്തനോട്ടം സി.രാധാകൃഷ്ണൻ്റെ ഈ നോവലിലുണ്ട്. അത് സ്നേഹം പ്രാണനിലലിഞ്ഞു പോകുന്ന ഒരു മനുഷ്യൻ്റെതാണ്. ഭൂമിയിൽ ഏതെങ്കിലും ഒരു ധർമ്മസങ്കടം നിലനിന്നാൽ അതു മാറുന്നതുവരെ സ്നേഹത്തിലധിഷ്ഠിതമായ സാംസ്കാരികവിപ്ലവം അവസാനിപ്പിക്കാൻ പാടില്ലയെന്ന് ഉറച്ചുവിശ്വസിക്കുന്ന കഥാകാരൻ്റെ മനസ്സാണത്.
രേഖയുടെ നോവൽ പഠനങ്ങൾ – 9 : കാലാന്തരത്തിലും ശമിക്കാത്ത ഉഷ്ണക്കാറ്റുകൾ
ഒരു പ്രഭാതത്തിൽ വീശിയടിച്ച ഉഷ്ണക്കാറ്റിൽ നിന്ന് രൂപംകൊള്ളുന്നതല്ല ഒരു മരുഭൂമിയുമെന്ന് തിരിച്ചറിയുന്നു. സ്വന്തം ജീവനെ പൊള്ളിക്കുമ്പോഴാണ് മരുപ്പച്ചകൾ അന്വേഷിക്കുന്നതെങ്കിലും ഓരോരുത്തരും ജനിച്ചു ജീവിച്ചു മരിക്കുന്നത് മരുഭൂമികളിൽ തന്നെയെന്ന് ഉറപ്പിക്കുന്നു.
രേഖയുടെ നോവൽ പഠനങ്ങൾ – 8 : വിഷാദത്തിന്റെ ശരീരഘടന തേടി
ഇരട്ടവാലൻ കരണ്ട ജീവിതങ്ങൾ അടുക്കിവെച്ചിരിക്കുന്ന ഒരു പുസ്തകഷെൽഫിലാണ് വായിച്ച പുസ്തകങ്ങൾക്കും അറിഞ്ഞ മനുഷ്യർക്കുമുള്ള ആദരവായി അജയ് പി. മങ്ങാട് സൂസന്നയുടെ ഗ്രന്ഥപ്പുര പണിഞ്ഞിരിക്കുന്നത്. താനനുഭവിച്ച അപമാനങ്ങളോടും പരാജയങ്ങളോടുമുള്ള ഭാവനയുടെ ചെറുത്തുനിൽപ്പായി അതിനെ അവതരിപ്പിക്കുന്നു.
രേഖയുടെ നോവൽ പഠനങ്ങൾ – 7 : വിസ്ഫോടനങ്ങളിലേക്കുള്ള കൗണ്ട്ഡൗൺ
മുറിവേറ്റ കടൽമത്സ്യം ഉപ്പുവെള്ളത്തിൽ നീറിനീന്തി മുറിവുണക്കും പോലെ സമൂഹം നൽകിയ മുറിവുകളിലെ ഉപ്പു പരലുകളായി എഴുത്തു മാറുന്നു. കെ.ആർ.മീരയുടെ ഘാതകനിലൂടെ കടന്നുപോകുമ്പോൾ വായനക്കാരന് നീറുന്നതതുകൊണ്ടാണ്.