Home Authors Posts by രമ പ്രസന്ന പിഷാരടി

രമ പ്രസന്ന പിഷാരടി

31 POSTS 0 COMMENTS
നക്ഷത്രങ്ങളുടെ കവിത, സൂര്യകാന്തം, അർദ്ധനാരീശ്വരം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ ബെസ്റ്റ് പൊയട്രി പ്രൈസ്, കവി അയ്യപ്പൻ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ബാംഗ്ലൂർ നിവാസി. പ്രശസ്ത കഥകളിനടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയുടെ മകളാണ്.

കാശ്മീർ

കാശ്മീർ അതെന്നായിരുന്നു? നിനക്കോർമ്മ കാണും ഹിമാദ്രിയിൽ നമ്മൾ നടന്നതും, ദൽ തടാകത്തിൽ നാമൊന്നിച്ച് പോയതും

ജാലന്ധര സുപീഠസ്ഥേ…

അതൊരു വലിയ മതിലായിരുന്നു. പൂമരങ്ങൾ വെട്ടി മാറ്റി അടുത്തടുത്തുള്ള രണ്ട് വീടുകൾക്കിടയിൽ കടുത്ത വെറുപ്പിൻ്റെ കരിങ്കല്ലിനാൽ എൻ്റെ വല്യമുത്തച്ഛൻ്റെ നേതൃത്വത്തിൽ കൽപ്പണിക്കാരൻ ശംഭു പണിത, മൂന്ന് തലമുറകൾ കാത്തു സൂക്ഷിച്ച വന്മതിൽ.

അലീഷ്യയും ഞാനും സഞ്ചരിച്ച ബസ്

അലീഷ്യയുടെ ഡയറി ഓഫ് അലീഷ്യ കേട്ടു കൊണ്ടിരുന്നപ്പോഴാണ് ആദ്യമായി രത്നമാല്യ എന്നോട് സംസാരിക്കാൻ വന്നത്. ഒന്നര വർഷങ്ങൾക്ക് മുൻപേയായിരുന്നു അത്.

അച്ഛൻ്റെ ഊഴം

അച്ഛനൊരിക്കലെൻ സ്വപ്നത്തിൽ വന്നു പോയ് കർക്കിടകത്തിൻ്റെ വാവായിരുന്നത് ചോറ് വേണം എന്ന് ചൊല്ലുന്നൊരച്ഛനെൻ പ്രാണനിൽ തൊട്ട് കരഞ്ഞുപോകുന്നപോൽ

സൂര്യഹവനം

നദി കടക്കും നിലാവിൻ്റെ തോണികൾ നിഴലരിച്ച് വരുന്നോരു രാവുകൾ നിറുകയിൽ വന്ന് തീ തുപ്പുമോർമ്മകൾ ചിരിയുടയ്ക്കുന്ന ദു:സ്വപ്നസർപ്പങ്ങൾ

ചതുപ്പും ചതുരംഗവും

മാഗോളിത്തെരുവ് കടന്നപ്പോഴാണ് തവിട്ട് നിറമുള്ള കൈലി ചുറ്റി കണ്ണിൽ അഗ്നിയുമായി അയാൾ മുന്നിൽ വന്നത്. അയാൾ വരുന്നതും പോകുന്നതും അതീവഭീകരമായ ഏതെങ്കിലും കൃത്യം ചെയ്യാനാകും.

തുലാമേഘവർഷം

ഇലയിൽ നിന്നിറ്റുവീഴും മഴത്തുള്ളി ജലതരംഗസ്വരങ്ങളായ് മാറവെ റെയിലിരമ്പുന്ന പാതയിലേകാന്ത കഥകൾ കേൾക്കാനിരുന്നു അമാവാസി നിലവിളിച്ചു കൊണ്ടോടുന്ന തീവണ്ടി മുറികളിൽ രാവുറങ്ങും നിശ്ശബ്ദത തെരുവ് തോറും ഉറങ്ങാതിരിക്കുന്ന ഇരുളിനോരോ പകർപ്പുള്ള ശൂന്യത നിറവെളിച്ചം കുടിച്ചുപെയ്തേറുന്ന പ്രകൃതി തൻ തുലാനീലമേഘാരവം പകുതി ദൂരം നടന്നു പിന്മാറുന്ന കഥകളായ്...

മാറ്റൊലി

പഴയ പാട്ടിൻ സുഗന്ധമേറുന്നൊരു പുതിയ  ഭൂമിതൻ സൗഗന്ധികങ്ങളിൽ പകലുകൾ അഗ്നി തൂവുന്ന ഗ്രീഷ്മത്തി- നുലകളിൽ വീണു സൂര്യൻ ജ്വലിക്കവെ ! വഴി നടന്നു നീങ്ങീടും ഋതുക്കളിൽ നറു നിലാവിൻ്റെ സ്വാന്തനസ്പർശനം കുതിരകൾ അശ്വമേധം നടത്തുന്നു കവിതകൾ മൂന്നു ലോകം ജയിക്കുന്നു സിരകളിൽ ഗന്ധമാദനം പൂക്കുന്നു മൊഴികളിൽ...

ഓട്ടോഗ്രാഫ്

പഴയൊരോട്ടോഗ്രാഫിൻ നിറം മങ്ങിയതാളിൽ ഉതിർന്നു കിടക്കുന്നു ഓർമ്മതൻ വസന്തങ്ങൾ. പ്രിയം തൊട്ടെഴുതിയ സന്ദേശങ്ങൾ; പകൽ  വെട്ടത്തിൽ ചിരി- തൂവുന്ന വാക്കിൻ പൂക്കൾ വിടർന്ന വേനൽപ്പാളി മെല്ലവെ നീക്കി മഴ വരുമ്പോൾ പൊഴിയുന്ന ഇലകൾ പോലെ വഴി- പിരിഞ്ഞോർ പല ദിക്കിൽ കൂടുകൂട്ടിയോരവർ. തിരഞ്ഞാൽ പോലും കണ്ടുകിട്ടാത്ത മുഖമുള്ളോർ അവരെയുണർത്തിയ ഓട്ടോഗ്രാഫ്  ശരത്ക്കാല- മുണരും ഋതു പോലെ അഗ്നി പോൽ തിളങ്ങുന്ന സ്മൃതി,...

ഇന്ദ്രജാലം (ഒടിയന് )

ഓർമ്മയിൽ നിൻ നിഴൽപ്പാടുകൾ കാലത്തി- നോരോയിടങ്ങളിൽ നിൻ ഒടിപ്പാടുകൾ നീ വന്ന നീലക്കരിമ്പനക്കാടുകൾ നീ മാഞ്ഞുപോയ നിലാവിൻ്റെ ചോലകൾ ദേഹാന്തരത്തിൻ മറന്ന സ്വപ്നങ്ങളിൽ നീയിന്ദ്രജാലമായ് വീണ്ടുമെത്തീടുന്നു താരകങ്ങൾ, തമോഗർത്തങ്ങൾ, രാവിൻ്റെ പൂവുകൾ  തൂവും കടുത്ത ഗന്ധങ്ങളും പാതിരാച്ചൂട്ടിൻ കനൽപ്പടർപ്പിൽ മന്ത്ര- വേദത്തിനേതോ കറുത്ത കാൽപ്പാടുകൾ- നീ വന്നതീവഴിയെന്നോതിയോടുന്ന പാണൻ്റെ...

Latest Posts

- Advertisement -
error: Content is protected !!