മുജീബ് എടവണ്ണ
മഴക്കാലത്തൊരു മൂന്നാർ യാത്ര
സമയം ഇരുളടഞ്ഞപ്പോൾ ഞങ്ങൾ താമസസ്ഥലത്തേക്ക് മടങ്ങി. മഴ കൂടുതൽ ശക്തി പ്രകടിപ്പിച്ച് പെയ്തു കൊണ്ടിരുന്നു. സുബ്രുവിന്റെ പരിചയത്തിലുള്ള പള്ളിവാസൽ കുന്നിലെ ഒരു വീട് താമസത്തിനായി തരപ്പെടുത്തിയിരുന്നു. രണ്ടാം മൈലിലിലെ ആ കുത്തനെയുള്ള കയറ്റം വാഹനം ഒരു വയോധികനെപ്പോലെ കിതച്ച് കയറി.
ശുഭാപ്തി വിശ്വാസത്തിന്റെ നിറദീപമായി ദുബായ്
പുരസ്കാരം അർഹതപ്പെട്ടവരെ ഏൽപ്പിച്ച ശേഷം ഷെയ്ഖ് മുഹമ്മദ് സമൂഹമാധ്യമത്തിൽ കുറിച്ചു. ' ആരെങ്കിലും പ്രത്യാശയിൽ വിശ്വസിക്കുന്നൂവെങ്കിൽ പുതുതലമുറകളോട് നല്ലത് പറയട്ടെ, അതിനാകുന്നില്ലെങ്കിൽ അവർ മിണ്ടാതിരിക്കട്ടെ...'
ഭാഷയിൽ വലഞ്ഞ പ്രവാസത്തിന്റെ പ്രാരംഭദശ
'ഇംഗ്ലീഷ് ഛോടോ, ഹിന്ദി ബോലോ ' എന്ന അധികാര രാഷ്ട്രീയത്തിന്റെ അട്ടഹാസം കേട്ടപ്പോഴാണ് പ്രവാസത്തിന്റെ പ്രാരംഭദശയും അന്നനുഭവിച്ച ഭാഷാ പ്രതിസന്ധിയും ഒന്നിച്ച് അണപൊട്ടിയത്.
തിരിച്ചുവരവിന്റെ ഹൃദയത്തുടിപ്പുകൾ
അവധിദിനമായാൽ വീടിന് ആലസ്യത്തിന്റെ ആമുഖമായിരിക്കും. അതു വിട്ടൊഴിയണമെങ്കിൽ സൂര്യൻ ഉദിച്ച് പകൽ നേർപകുതിയെങ്കിലുമെത്തണം.