കെ രതീഷ്
സമയബിന്ദുവിൽ അവരും നമ്മളും
‘തീരുമാനിച്ചാൽ
മറ്റെന്തിനേക്കാളും എളുപ്പം'
എന്ന് പറഞ്ഞ്
മുന്നേ പോയവർ
മരണനിറത്തിൽ ചിരി
ഇന്നലെയും കൂടി ചിരിച്ചു
വർത്തമാനം പറഞ്ഞതാ
മകൾ പ്രമുഖ കോളേജിൽ
ബിരുദപഠത്തിന് ചേർന്നത്
അവൾഹിതം
ആരെങ്കിലും കാണുമെന്നപേടിയിൽ
വരില്ലയെന്ന് പറഞ്ഞിരുന്നെങ്കിലും
കോളേജ് തുറക്കും മുൻപേ
അവൾ അവിടെത്തി