ഇടക്കുളങ്ങര ഗോപൻ
മരിയാ, നിനക്കു വേണ്ടി മാത്രം
മരിയാ, മഞ്ഞു പൊതിഞ്ഞ രൂപക്കൂട്ടിൽ നിന്നും,
കവലയിലെ അരണ്ട വെളിച്ചത്തിലേക്കിറങ്ങുകയാണ്.
തിരിച്ചറിയൽ
എത്ര പരിചിതരാണു നാമെങ്കിലും,
എത്രയോ അപരിചിതരാണ് പലപ്പൊഴും.
ഗന്ധർവ്വൻ
മരച്ചോട്ടിൽ നിന്നൊരു ഗന്ധർവ്വൻ
റെയിൽപ്പാത കടക്കുന്നു
മരച്ചോട്ടിലൊരു പൂവ് മിഴി പൊത്തിക്കിടക്കുന്നു
കാറ്റു വന്നേ, കാറ്റു വന്നേ
കാട്ടുമാക്കാൻ കുന്നിലേക്കു,
കൂട്ടുപോയ കാറ്റുവന്നേ..
കേട്ടപാതിപ്പാട്ടിലാകെ,
കൂട്ടമോടെ കാറ്റു വന്നേ..
പ്രണയാഭം
രഘൂത്തമാ, നീയൊരാവർത്തനത്തിൽ വിരക്തി,
എല്ലാ വികാരവും സമ്മിശ്രമായ് വന്നു,
സന്ധി ചെയ്യുന്ന സമൃദ്ധി.
കടവൂർ പാലം
രാവിരുണ്ടു കേറി വന്ന കീറ്റുപായയിൽ
നേർത്ത തോർത്തു വീശി, വീശി ഞാനിരിക്കുമ്പോൾ,
കാഴ്ചവട്ടത്തിട്ട കേറി വന്ന കോലങ്ങൾ,
ഞാനക്കുറൾ -22
ഉച്ചവെയിലിന്റെ തിമിരം മുറിച്ചു കാടും പടലും പറിച്ചുകെട്ടി വീണ്ടുമൊരു വാഹനം കണ്ണുകുത്തുപുരയുടെ ചായ്പിനും തൊടിക്കുമപ്പുറം ഊടുവഴികൾ കടന്നെത്തി.
ഞാനക്കുറൾ – 21
പുറക്കാവിൽ പല ഋതുക്കൾ മാറി വന്നു. ഇക്കുറി കാലാവസ്ഥ മാറാറായിട്ടും പുറക്കാവു ചുട്ടുപൊള്ളി പഴുത്തു തന്നെ കിടന്നു. വേനൽമഴയുടെ ഗ൪ഭം പേറി പടിഞ്ഞാറൻ കാറ്റുകൾ കണ്ണെഴുതി നിന്നു.
ഞാനക്കുറൾ – 20
ആകാശത്തേക്കു ശിഖരങ്ങൾ അള്ളിപ്പിടിച്ചു പോതിയുടെ പുളി നിന്നു. അതിന്റെ ഏറ്റവും മുകളിലുള്ള ശിഖരം കാണാൻ കഴിഞ്ഞ പക്ഷികൾ പോലുമുണ്ടോ എന്നു കാഴ്ചക്കാരെ അതു നിതാന്തം വിസ്മയപ്പെടുത്തി.
ഞാനക്കുറൾ – 19
ഞാറ്റുപുര വെറുമൊരു പ്രാചീന ഗുഹാമുഖമല്ല എന്ന് അയാളെ വന്നുകൊണ്ടിരിക്കുന്ന ഓരോ നിമിഷവും തോന്നിപ്പിച്ചു. അതൊരു പ്രാചീന ഈടുവയ്പാണെന്നു തിരിച്ചറിയിക്കുന്നതുപോലെ..












