ഫൈസൽ വൈത്തിരി
മുറിഞ്ഞു പോകുന്നത്
കാർമുകിൽ മാഞ്ഞ്
മാനം തെളിഞ്ഞ നേരം,
ഹൃദയത്തിൽ നിന്നവൾ
ആകാശത്തേക്കൊരു
പാലം നെയ്തു...
അവിചാരിതം
മരിച്ചുപോകുമെന്ന്
നെഞ്ചിടിപ്പേറിയ നേരം
അരികിലൊരു താങ്ങായി നിന്നവൾ
അനന്തരം വെയിൽ
മഴ കാലംതെറ്റി പെയ്ത ദിവസം
പുഴ കലങ്ങിനിറഞ്ഞ്,
പറമ്പുകൾ കീഴടക്കി
അതിരുകൾ മായ്ച്ചു…
നഗര മരങ്ങൾ
ജനലരികെ ഒരു കാക്ക
വിരുന്നു വിളിക്കുന്നു!!
ചോർന്നൊലിച്ചു ദ്രവിച്ചയീ
ഒറ്റമുറിയിലേക്ക്
ആരു വരാനാണ്!!







