ദേവമനോഹർ
ഓണം
അന്തിപ്പൊൻവെട്ടം ചിന്നും
ചെമ്പാവു പാടങ്ങളിൽ
പൂങ്കാറ്റു തൊട്ടപ്പോഴാ
ചിങ്ങത്തിന്നഴക് നിരന്നു.
ജപം
നീ കൊലയാളിയാണ്.
മൗനത്തിന്റെ കൊടുംമൂർച്ചയാൽ
നീ എന്നാത്‌മാവിനെ അരിഞ്ഞുകളഞ്ഞു.
തൊഴുതുവീണവർ
"അയ്യോ ചേച്ചീ…" സരളയുടെ ഒച്ച കേട്ടുകൊണ്ടാണ് സ്മിത അടുക്കളയിലേക്ക് ചെന്നത്. ചോരയൊലിക്കുന്ന വിരൽ പൊക്കിപ്പിടിച്ചു കൊണ്ടാണ് നിൽപ്പാണ് സരള.
എന്റെ പ്രണയം
എന്നെ വാർന്നു പറന്ന പ്രണയമേ
എന്നുയിരിലുരഞ്ഞോരു മിന്നലേ
ചുട്ടുപൊള്ളുമെൻ മൗനവും വേനലും
തട്ടിത്തൂവി പറന്നെങ്ങു പോയി നീ?
തീർപ്പ്
തിങ്ങി നിൽപ്പാണു
കാഴ്ചകൾ കൺകളിൽ
വിങ്ങി നിൽപ്പാണു
കാലമെന്നോർമ്മയിൽ.
യാത്ര
കാറ്റു തൊട്ടാലണയുന്ന നാളമായി
കാത്തു നിൽപ്പൂ, ഞാനീ വഴിത്താരയിൽ
ഏറെ നേരമില്ലീ യാത്ര തീരുവാൻ
പാതിരക്കാറ്റുലയുന്നു, ചുറ്റിലും
ഗാസ
നിലവിളികൾ വരിഞ്ഞുമുറുക്കിയ
പകലുകൾ ഉറങ്ങുന്ന
മുറിയാണ് ഞാൻ.
ജീവൻ എരിഞ്ഞു തീരുന്ന
രാച്ചിതകളിലെ കനൽ നോവ്
പെയ്തുനിറയുന്നു.
ഓർമ്മ
ഒരു മഴച്ചാറൽമാത്രം മതിയെനിക്കരു
മയോടെ നിന്നോർമ്മയിൽ മുങ്ങുവാൻ
ഒരു നിലാവെളിച്ചത്തിൻ്റെ നേരിലായ്
അപഹരിക്കപ്പെടുന്ന അരിക്കൊമ്പൻമാർ….
തീയുണ്ടകൾ തറഞ്ഞോരുയിരിൻ
നോവൂർന്ന് നനഞ്ഞു ചോന്ന
കാടകങ്ങൾ….
ഓണമാണുനീ….
ചുറ്റുമിപ്പാതിര നട്ടു പോറ്റുന്ന
കുറ്റിരുട്ടിൻ കനം തൊട്ടു നിൽക്കവേ
ഒറ്റയാവുന്ന പോലൊരു തോന്നലിൻ
ചുറ്റുകൾ മുറുകുന്നു,മൗനമായി.







