ബിജു.ജി. നാഥ്
ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു (നോവല്‍)
. “ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു” എന്ന നോവലിന്റെ വായന നല്‍കുന്നത് ഒരു വ്യത്യസ്തമായ അനുഭവം ആണ് . ജീവിതത്തില്‍ എങ്ങുമെത്താതെ പോയ മനുഷ്യരുടെ നെടുവീര്‍പ്പുകള്‍ ആണ് ഈ നോവലിന്റെ ഇതിവൃത്തം .
അറബിപ്പൊന്ന്(നോവല്‍)
എക്കാലവും മനുഷ്യനെ ക്രൂരനും അത്യാഗ്രഹിയും കുറ്റവാളിയും ആക്കുവാന്‍ സ്വര്‍ണ്ണമെന്ന മഞ്ഞ ലോഹത്തിന് കഴിഞ്ഞിട്ടുണ്ട്.
അപസർപ്പക പരബ്രഹ്മമൂർത്തി (കഥകൾ)
"സുസ്മേഷ് ചന്ദ്രോത്തി"ൻ്റെ "അപസർപ്പക പരബ്രഹ്മമൂർത്തി" എന്ന കഥാസമാഹാരത്തിലെ ഏഴ് അപസർപ്പക കഥകളും ഏഴ് തലങ്ങളിൽ ഉള്ള കാഴ്ചകൾ ആണ് നല്കുന്നത്. രതിയും രാഷ്ട്രീയവും സാമൂഹിക ചിന്തകളും സദാചാര കാഴ്ചകളും നിറഞ്ഞ ഏഴു വ്യത്യസ്ഥ കഥകളാണിവ.
മുള്ളരഞ്ഞാണം (കഥകള്‍)
വെറും വായന മാത്രം അര്‍ഹിക്കുന്ന ഒരു എഴുത്തുകാരന്‍ ആയി കഥാകൃത്തിനെ വിലയിയരുത്താന്‍ കഴിയുകയില്ല . രതിയുടെയും മതത്തിന്റെയും കുറ്റകൃത്യങ്ങളുടെയും രാഷ്ട്രീയത്തിന്റെയും നൂലിഴകള്‍ കൊണ്ട് സമൂഹത്തിലെ കെടുകാര്യസ്ഥതകളെ വിമര്‍ശിക്കുകയും അവയിലൂടെ വായനക്കാരെ ശ്രദ്ധയോടെ നടത്തുകയും ചെയ്യുന്ന ശൈലിയാണ് വിനോയ് തോമസ് കൈക്കൊണ്ടിരിക്കുന്നത് എന്നു കാണാം .
എന്റെ ആണുങ്ങള്‍(ഓര്‍മ്മ)
ആദ്യ പുരുഷൻ, ആദ്യ ചുംബനം എന്നൊക്കെയുള്ള ക്ലീഷേ ചിന്തകളെ നളിനി ഈ പുസ്തകത്തിൽ ആവർത്തിക്കുന്നില്ല പക്ഷേ നാം , വായനക്കാർ പ്രതീക്ഷിക്കുക ഈ തിരഞ്ഞെടുക്കപ്പെട്ട പുരുഷൻമാർക്ക് സാധാരണ പുരുഷ സങ്കല്പങ്ങളിൽ നിന്നും ഉണ്ടാകുന്ന വ്യത്യസ്ഥതകൾ ആകും.
ഇബ്നൂന്‍ ബത്തൂത്തയുടെ കള്ളക്കഥകള്‍ (പഠനം)
ചരിത്രത്തെ നാം അടയാളപ്പെടുത്തുക സത്യസന്ധത കൊണ്ട് മാത്രമാകണം എന്നു പറയുന്നതു മറ്റൊന്നുകൊണ്ടുമല്ല. ആ ചരിത്രം മറ്റൊരു കാലത്ത് മറ്റൊരു ജനത വായിക്കുമ്പോള്‍ അവര്‍ക്ക് ലഭിക്കേണ്ടത് യാഥാര്‍ഥ്യങ്ങള്‍ ആയിരിക്കണം എന്ന നിര്‍ബന്ധം കൊണ്ടാണ്.
ഭ്രാന്ത് (നോവല്‍)
മനുഷ്യ ജീവിതത്തിലെ കാണാക്കയങ്ങള്‍ ആണ് മനസിന്റെ നിഗൂഢതകള്‍ . അവിടെ ആര്‍ക്ക് ആരോട് എന്ത് എന്ന് വ്യവച്ഛേദിച്ചറിയാന്‍ കഴിയാത്ത ഒരു കറുത്ത ഇടം ഉണ്ടാകും .
മുദ്രാരാക്ഷസം (നാടകം)
രാജ്യതന്ത്രജ്ഞനായ ചാണക്യൻ്റെ കൂർമ്മതയും രാജാവിൻ്റെ , മന്ത്രിയുടെ ഭരണത്തിലുണ്ടാകേണ്ട ഗുണ ഗണങ്ങൾ എന്നിവയും നല്ല രീതിയിൽ പറയുന്ന ഈ പുസ്തകം രാജ ഭരണത്തിലല്ല ജനാധിപത്യ വ്യവസ്ഥയിലും വളരെ പ്രാധാന്യമർഹിക്കുന്ന ചില ചിന്തകൾ പങ്കു വയ്ക്കുന്നുണ്ട്.
മനസ്സറിഞ്ഞ ജീവിതം (നോവല്‍)
നല്ല കഥയാണ് . നല്ലൊരു ഇതിവൃത്തവും അതുപോലെ സന്ദേശവും അടങ്ങിയ നോവല്‍ . കുറേക്കൂടി മനസ്സിരുത്തി എഴുതുകയായിരുന്നുവെങ്കില്‍ അതിനെ കുറച്ചുകുടി മെച്ചമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുമായിരുന്നു എന്ന് തോന്നി .
കപാലം. ഒരു പോലീസ് സർജൻ്റെ കുറ്റാന്വേഷണ യാത്രകൾ.(ഓർമ്മ)
"കപാലം'' എന്നത് കേരള പോലീസിലെ പ്രശസ്തനായ സർജൻ ഡോ. ബി. ഉമാദത്തൻ തൻ്റെ സർവ്വീസ് കാലത്തെ അനുഭവങ്ങളെ എഴുതിപ്പിടിപ്പിച്ചവയാണ്. അദ്ദേഹം തൻ്റെ ആദ്യപുസ്തകമായ "ഒരു പോലീസ് സർജൻ്റെ ഓർമ്മക്കുറിപ്പുകൾ " എന്നതിൻ്റെ തുടർച്ചയായാണ് ഈ പുസ്തകം ഇറക്കിയത്.