Home Authors Posts by ബിജു.ജി. നാഥ്‌

ബിജു.ജി. നാഥ്‌

140 POSTS 0 COMMENTS
ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.

ഞാന്‍ ലൈംഗികത്തൊഴിലാളി (ആത്മകഥ)

സ്വന്തം തൊഴിലിനോട് ജാള്യം തോന്നാതെ , അത് സധൈര്യം തുറന്നു പറയാന്‍ കഴിയുന്ന നളിനി ജമീലമാര്‍ ഇന്നിന്റെ നന്മയാണ് . കാരണം അവര്‍ തുറന്നിടുന്ന ആകാശം വളരെ വലുതാണ് . എന്തില്‍ നിന്നും പഠിക്കാൻ എന്തെങ്കിലും നമുക്ക് ലഭിക്കും എന്നതാണ് ഓരോ വായനയുടെയും ബാക്കിപത്രമാകുന്നത് .

പിപീലിക (നോവൽ)

യമ ഈ നോവലിൽ (പിപാലിക എന്നാൽ ഉറുമ്പ് എന്ന് ബംഗാളി ഭാഷ) കൂടി ബംഗാളിൽ നിന്നും കേരളത്തിൽ ജോലി തേടി വന്ന ഒരു ചെറുപ്പക്കാരൻ്റെ കഥ പറയുന്നു. നേരോടെ, വ്യക്തമായും അവരെക്കുറിച്ച് കുറച്ചെങ്കിലും പഠിച്ച് എഴുതിയ ഒരു നോവലെന്ന് ബോധ്യമാക്കുന്ന എഴുത്തു ശൈലിയാണ് ഇതിനുള്ളത്. അയാൾ കാണുന്ന മലയാളികളും അവരുടെ പെരുമാറ്റവും ചിന്തകളും അയാൾകൂടി ഭാഗമാകുന്ന ചില പ്രശ്നങ്ങളും ഒക്കെക്കൂടി ചേർന്ന ഒരു കഥയാണ് ഈ നോവലിൻ്റെ ഇതിവൃത്തം.

ബുധിനി (നോവൽ)

തികച്ചും പ്രാദേശികമായ ഭാഷയിലൂടെ നടക്കുന്ന നോവൽ, അതു മുന്നോട്ടുവയ്ക്കുന്ന വിഷയത്തെ ഗൗരവപരമായി തന്നെ കൈകാര്യം ചെയ്യുന്നു. ഈ നോവൽ വായനയിൽ അനുഭവപ്പെട്ട ഒരു സംഗതി ഇതൊരു മനോഹരമായ പരിഭാഷയാണോ എന്ന സന്ദേഹമുണർത്തി എന്നുള്ളതാണ്.

ദൈവത്തെ മണക്കുന്നവർ (കവിതകൾ)

പരന്ന വായനയും ശ്രദ്ധാപൂർവ്വമായ എഴുത്തും ഇന്നു വളരെ കുറവാണ്. ഈ ഇടത്തിലേക്കാണ് ദീപ്തി നായർ എന്ന എഴുത്തുകാരി കടന്നു വരുന്നത് തന്റെ "ദൈവത്തെ മണക്കുന്നവർ " എന്ന കവിതാ സമാഹാരവുമായി .

അപര (കവിതകൾ)

ജിഷ കാർത്തിക എന്ന കവി, മലയാളത്തിൽ ബിരുദാനന്തര ബിരുദമുള്ള ഒരധ്യാപിക കൂടിയാണ്. ലോഗോസിന്റെ ബാനറിൽ 2019 ൽ പുറത്തിറക്കിയ അപര എന്ന കവിതാ സമാഹാരത്തിൽ ജിഷയുടെ 40 കവിതകൾ ആണ് ഉള്ളത്.

എന്റെ വായന : തട്ടാരക്കുടിയിലെ വിഗ്രഹങ്ങൾ (കഥകൾ)

കഥകൾക്ക് പഞ്ഞമില്ലാത്ത മനുഷ്യർ കഥ പറയാൻ എടുക്കുന്ന വൈഭവത്തെയാണ് അവരുടെ അടയാളമായി വായനാലോകം കണക്കാക്കുന്നത്. അമ്മമാരാണ് ലോകത്തെ ഏറ്റവും വലിയ കഥാകൃത്തുക്കൾ എന്നു പറയാം. ഒരു കുഞ്ഞിന്റെ ശൈശവത്തെ ഏറെയും...

കഥകൾ

ചില വായനകൾ നമ്മെ വല്ലാത്ത ഒരു തീവ്രാനുഭൂതിയിലേക്ക് തള്ളിവിടും. വായനയുടെ രാസ വാക്യങ്ങളെ അപ്പാടെ മാറ്റിമറിച്ചു കൊണ്ട് അത് തിക്കിത്തിരക്കി മുന്നിൽ വന്നു നില്ക്കും. പെണ്ണെഴുത്തും ആണെഴുത്തും വേർതിരിച്ചു നിർത്തി...

പാൽ ഞരമ്പുകൾ (കഥകൾ)

വിരസമായ ദിനചര്യകൾക്കിടയിൽ മനസ്സിന് സന്തോഷം പകരാൻ ഉതകുന്ന ഒന്നാണ് വായന. വായനകൾ പലതരം ഉണ്ട്. ബൗദ്ധികവും ആത്മീയവുമായ വായനകൾ മാത്രമല്ലവ. കേവലമായ മനോവ്യാപാരങ്ങളിൽ നിന്നു കൊണ്ടു മനസ്സുകൊണ്ടുള്ള വായനയുണ്ട്. അത്...

ഞാൻ ഒരു ഭാഷയാണ്. ( കവിതകൾ)

"കാലത്തിനു കുറുകെ പ്രകാശത്തേക്കാൾ വേഗതയിൽ പാഞ്ഞു പോകുന്ന വാൽ നക്ഷത്രമാണ് ഓരോ ജീവിതവും." (വാൽനക്ഷത്രങ്ങൾ, സച്ചിദാനന്ദൻ )

അശ്രദ്ധ (ഹൈക്കു കവിതകൾ)

കവിതകൾ മനോഹരമായ മുത്തുകൾ കോർത്തിണക്കുന്നൊരു ഹാരമാണ്. അതിൽ തിളങ്ങുന്ന അക്ഷരങ്ങൾ വിലമതിക്കാനാവാത്ത അമൂല്യ വസ്തുക്കളും. അതിനാലാണ് കാലം എത്ര കടന്നു പോയാലും ചില കവിതകൾ കല്ലിൽ കൊത്തിയിട്ട ശില്പം പോലെ...

Latest Posts

- Advertisement -
error: Content is protected !!