ആൻസി ജോൺസ്
ഉത്തരേന്ത്യയിലേക്കൊരു ഉട്ടോപ്യൻ യാത്ര
പഠനകാലത്തൊരിക്കലും എസ്കർഷനുകളിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നത് മനസ്സിലെന്നുമൊരു കരടായി കൊണ്ടുനടന്നിരുന്നു. എന്തെങ്കിലുമൊരു കാരണം ആ ദിവസങ്ങിലേക്കായി എന്നെ കാത്തിരിക്കുന്നുണ്ടാവും. തിരിച്ചുവന്നുള്ള കൂട്ടുകാരുടെ യാത്രവിവരണങ്ങളെ ബോധപൂർവ്വം ഒഴിവാക്കിയാണ് അതിനു പകപോക്കിയിരുന്നത്. എങ്കിലും യാത്രാവിവരങ്ങൾ വായിക്കുകയും വായിച്ചറിഞ്ഞ...
തുംകോ ദേഖാതോ, യെ ഖയാല് ആയാ….
കടന്നുപോകുന്ന വഴികളിലെ കാഴ്ചകൾ ഇത്തിരിപോലും മനസ്സിലുടക്കിയില്ല. എ സി കാബിനുള്ളിലാണെങ്കിലും പുറത്തെ വെയിലിന്റെ കത്തിക്കാളൽ തിരിച്ചറിയാം. കടുത്തചൂടിൽ വരണ്ടുണങ്ങിയ പ്രദേശങ്ങളാണധികവും. ആസ്ബറ്റോസ് ഷീറ്റ് ഇട്ട ചതുരപ്പെട്ടികൾ പോലെയുള്ള ചെറുവീടുകൾ. കേരളക്കാരുടെ വീടിനോടുള്ള ഭ്രമമൊന്നും...
കറുത്ത ഇരിപ്പിടത്തിലിരുന്ന് കണ്ണുനീർ പൊഴിച്ച കാമുകനെ തേടി
ഡൽഹി റെയിവേസ്റ്റേഷനിൽ നിന്ന് പല പല ലക്ഷ്യങ്ങളുമായി സ്വപ്നാടനത്തിലെന്ന വണ്ണം പുറത്തേക്കൊഴുകുന്ന മനുഷ്യപ്രവാഹത്തിൽ ഞങ്ങളും ലയിച്ചു. സ്റ്റേഷന് വെളിയിലെത്തിയപ്പോൾ സൂര്യൻ നട്ടുച്ചയിൽ, കത്തി ജ്വലിച്ചൊരു വഴക്കാളി. റാണിയും രവിയുമെത്തിച്ചേരാൻ ഇത്തിരി വൈകും.
അടുത്തുകണ്ട...