അജൂബ് വി എസ്
നിന്നെയും തേടി
ദൂരെ വിണ്ണിലെ താരമാണന്നു നീ
താഴെ മണ്ണിന്റെ മോഹമാകുന്നു ഞാൻ.
ദൂതയച്ചൊരെൻ നക്ഷത്രപേടകം
ഓതി നിൻ കാതിലെൻ പ്രേമഗീതകം.
ദധീചി …. അങ്ങെവിടെ ?
എവിടെയാണങ്ങെന്നു തിരയുകയാണിന്നു
നാടും നഗരവും കാടും പുഴകളും.
ഓർമ്മകൾ മായവേ
നമ്മളൊന്നായ് നടന്നൊരാ പാതകൾ,
നമ്മൾ വറ്റിച്ച കണ്ണുനീർച്ചാലുകൾ,
നമ്മൾ ചിരികൊണ്ടു തീർത്ത മഴവില്ലുകൾ,
നമ്മളെ നമ്മളാക്കുന്നൊരോർമ്മകൾ,
ഒരു സായന്തനത്തിന്‍റെ ഓർമ്മ
സായന്തനക്കാറ്റ് വീശിത്തണുക്കയായ്
സന്ധ്യയോ പകലിനെ അനുയാത്ര ചെയ്കയായ്
കണ്ടുമുട്ടാതിരിക്കട്ടെ..
കണ്ടുമുട്ടാതിരിക്കട്ടെ പിന്നെയും,
കണ്ണിലെന്നും പഴയൊരാ നീ മതി