അജീഷ് മാത്യു കറുകയിൽ
മടക്കം
മടക്കയാത്രകളെക്കുറിച്ചോർക്കുമ്പോൾ അയാളുടെ നിദ്ര ഇടയ്ക്കു വെച്ചു മുറിയുമായിരുന്നു. ഒറ്റമുറിയുടെ അസ്വാതന്ത്ര്യത്തിലേയ്ക്ക് വീണ്ടുമൊരു മടക്കം ഉണ്ടാകരുതേ എന്നു മോഹിച്ചിട്ടാണയാൾ ഓരോ ലീവിനു അപേക്ഷിക്കുന്നതു തന്നെ.
മൃതസഞ്ജീവനി
അണക്കരയിൽ ധ്യാനം കൂടാൻ പോയി വന്ന അപ്പച്ചൻ നേരെ നടന്നത് അമ്മച്ചി പഴയ നായരസ്ഥിത്വത്തിന്റെ നേർ സാക്ഷ്യം പോലെ തിരുമുറ്റത്തു നട്ടു നനച്ചു പരിപാലിച്ചിരുന്ന രാമതുളസിത്തറയുടെ അടുത്തേയ്ക്കാണ്.
വണ്ടിപ്പെരിയാർ ടു ലണ്ടൻ ……
എന്റെ കർത്താവെ ഞാൻ സഹിച്ച അപമാനം വെച്ച് നോക്കുമ്പോൾ നീ കാൽവരിയിലൂടെ ചുമന്ന ആ കുരിശൊക്കെ വെറും നിസ്സാരം.
ബുദ്ധൻ ശരണം ഗച്ഛാമി..
നിലാവിനു പുഴയെക്കാളേറെ മരുഭൂമിയോടാണ് പ്രണയം എന്നു തോന്നിപ്പിക്കും വിധം അതിന്റെ നിമ്ന്നോതികളിലേയ്ക്ക് ആഴ്ന്നിറങ്ങുകയാണ്.
സ്ത്രീയെ എനിക്കും നിനക്കും തമ്മിലെന്ത്…
എൽസമ്മ പണ്ടേ ഇങ്ങനെയാണ് ആരെങ്കിലും എതിരിടാനുണ്ടെന്നു കണ്ടാൽ അവൾക്കു ഉത്സാഹം കൂടുമെന്നു മാത്രമല്ല ശത്രുവിന്റെ മേൽ വിജയം നേടിയേ അവൾ വിശ്രമിക്കൂ.
ലോകം അവസാനിക്കുന്നില്ല
നിലാവു പൊഴിക്കാത്ത ചന്ദ്രൻ വിളഞ്ഞു കായ്‌ഫലം തൂങ്ങിയ തെങ്ങിന്റെ ചില്ലകൾക്കിടയിൽ എന്തോ പറയാനുണ്ടെന്നവണ്ണം ഒളിച്ചുകളിച്ചു. കള്ളിന്റെ മണം അലർജിയായിരുന്ന ശ്യാമള ഏതോ കാമദേവനെ കണ്ടപോലെ കുറുപ്പച്ചനെ പൂണ്ടടക്കം പിടിച്ചു അറഞ്ചം പറഞ്ചം ആർത്തിയോടെ...
ഈനാശു ഇളയപ്പൻ
ഈനാശു ഇളയപ്പൻ ഫുഡറാൻ കുടിച്ചു മരിച്ചു എന്ന സന്ദേശം ലഭിച്ചതിനാലാണ് ഞാൻ കുടിശ്ശിക കിടന്ന ശമ്പളത്തിനു പോലും കാക്കാതെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത് . ഞാൻ ഗൾഫിലേയ്ക്ക് പോയതു ഈനാശു ഇളയപ്പന്റെ വർഷോപ്പ് പണയം...