” മഴ പെയ്യാനും പെയ്യാതിരിക്കാനും….” വീഡിയോ ബുക്ക് കവർ പ്രകാശനം

” മഴ പെയ്യാനും പെയ്യാതിരിക്കാനും….” വീഡിയോ ബുക്ക് കവർ പ്രകാശനം ദുബായ് DC ബുക്സിൽ വച്ച് നടന്നു. കവി കുഴൂർ വിൽസൺ കഥാകൃത്ത് അനിൽകുമാർ സി പി ക്ക് നൽകി പ്രകാശനം നിർവഹിച്ചു.

ഓൺലൈൻ  കൂട്ടായ്മയിലെ കവികളുടെ മലയാളം ഹൈക്കു കവിതകളെ ഉൾപ്പെടുത്തി ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രസിദ്ധീകരിക്കുന്ന വിഡിയോബുക്കാണ് ”മഴ പെയ്യാനും പെയ്യാതിരിക്കാനും..” . വി.അഖിലിന്റെ സോഷ്യൽ മീഡിയ പ്ലാറ്റുഫോം ആയ സ്പോക്കൺ വേർഡിലൂടെ അദ്ദേഹത്തിൻ്റെ തന്നെ ശബ്ദത്തിൽ കവിതകൾ കേൾക്കാം.

ചടങ്ങിൽ ഈപ്പൻ തോമസ്, ബിനു ബാലൻ, ഫിലിപ്പ് തോമസ്, ഹാരിസ് പന്തളം, പ്രവീൺ ശ്രീനിവാസൻ, സരിയ, അതുല്യ എന്നിവർ പങ്കെടുത്തു.