സി പി അനിൽകുമാറിന് ഓർമ സാഹിത്യ പുരസ്കാരം

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കലാ സംസ്കാരിക പ്രവർത്തങ്ങൾക്കും നേതൃത്വം കൊടുക്കുന്ന സാംസ്‌കാരിക സംഘടനയായ ഓർമ, 2022-23 സെൻട്രൽ സമ്മേളനത്തിന്റെ ഭാഗമായി യു.എ.ഇ യിലുള്ളവർക്കായി വിവിധ വിഭാഗത്തിലായി നടത്തിയ സാഹിത്യ രചനാ മത്സരത്തിൽ കഥാവിഭാഗത്തിൽ സി പി അനിൽകുമാർ എഴുതിയ അലീനയുടെ രാത്രികൾ എന്ന കഥ ഒന്നാം സ്ഥാനത്തിനർഹമായി.

കഥാവിഭാഗത്തിൽ രണ്ടാം സ്ഥാനം : ജയപ്രകാശ്‌ ചന്ദ്രോത്ത്‌ ( ചിരിക്കാൻ മാത്രം പഠിച്ചവൻ ), മൂന്നാം സ്ഥാനം ഹുസ്ന റാഫി ( വാർസ്‌ ഒഫ്‌ ദി റോസസ്സ്‌ ).

കവിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം : ലിനീഷ്‌ ( മുറി കാലിയാക്കുമ്പോൾ ) , രണ്ടാം സ്ഥാനം : ശ്രീജ സുരേഷ്‌ ( കനൽ ജീവിതം ), മൂന്നാം സ്ഥാനം : അനിത റഫിഖ്‌ ( വീടുകൾ കാത്തിരിക്കുന്നു ).

ലേഖനം – ഒന്നാം സ്ഥാനം : റഫിഖ്‌ സക്കറിയ പി എ ( നവകേരളം-പരിപ്രേക്ഷ്യം ), രണ്ടാം സ്ഥാനം : ഷാഹുൽ ഹമീദ്‌ കടയത്തേരി ( നവകേരളം ) .

കവിത മത്സരങ്ങളിലെ വിജയിയെ തീരുമാനിച്ചത്‌ കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം ശ്രീമതി വി എസ്‌ ബിന്ദു ടീച്ചർ ആണ്. കഥ മത്സരങ്ങളിലെ വിജയികളെ കേരള സാഹിത്യ ആക്കാദമി അവാർഡ്‌ ജേതാവും പ്രശസ്ത ചെറുകഥാ കൃത്തുമായ ശ്രീ. അശോകൻ ചരുവിൽ ആണ് തിരഞ്ഞെടുത്തത്.